Box Office

താരജാഡയില്ലാതെ ഘോഷയാത്രയിൽ ചുവടുവെച്ച് നടി അനുശ്രീ, ഭാരതാംബയായി വേഷം കെട്ടിയതിൽ പൊങ്കാലയിടാൻ വരുന്നവർക്ക് മുന്നറിയിപ്പും ; വീഡിയോ

മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സൂപ്പർതാരങ്ങളുടൊാപ്പവും അതേ സമയവുമ യുവതാരങ്ങൾക്ക് ഒപ്പവും നായികയായി തിളങ്ങുന്ന താരമാണ് നടി അനുശ്രീ. ലാൽ ജോസ് സംഴിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ ഫഹദ്ഫാലിലിന്റെ നായകയായി എത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ നടിയായി മാറിയത്.

തന്റെ നാട്ടിലെ ആഘോഷങ്ങളിൽ യാതൊരു താര ജാഡയുമില്ലാതെ പങ്കെടുക്കുന്ന താരമാണ് അനുശ്രീ. ഇക്കുറിയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ സിനിമ താരം എന്ന യാതൊരു പരിവേശവും കൂടാതെ അനുശ്രീ പങ്കെടുത്തി. കൃഷ്ണൻമാർക്കും രാധമാർക്കുമൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭാരതാംബയായി വേഷമിട്ട് ഘോഷയാത്രയിലും അനുശ്രീ പങ്കെടുത്തു. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയവുമില്ലെന്നും എന്റെ നാടിന്റെ ആഘോഷത്തിൽ ഭാഗമാവുകയാണെന്നും അനുശ്രീ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു

അനുശ്രീയുടെ വാക്കുകൾ

നമസ്‌കാരം എല്ലാവർക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാൻ നാട്ടിലുണ്ട്. അതുകൊണ്ടു ഞാൻ അതിൽ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാൻ ലൈവിൽ വന്ന കാര്യം പറയാം. ഞാൻ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങൾ നാട്ടുകാരൊക്കെ ചേർന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു.

അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നിട്ടുള്ളത്. ഞങ്ങളും അതിൽ പെട്ട ആൾക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാൻ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.

ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്.

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു അത്രയേ ഉള്ളൂ അനുശ്രീ വ്യക്തമാക്കി.

About the author

Amith Sidhrth