Gossips

ഞാൻ അവനെ 57 ദിവസങ്ങൾക്ക് ശേഷം കണ്ടപ്പോൾ; നടി ദുർഗ്ഗ കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ..!!

ചുരുക്കം ചില ചിത്രങ്ങൾ മാത്രം അഭിനയിച്ചിട്ടുള്ളു എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതയായ മുഖം ആണ് നടി ദുർഗ കൃഷ്ണയുടേത്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിൽ നായികയായി ആണ് ദുർഗ്ഗയുടെ അരങ്ങേറ്റം. ഇപ്പൊൾ താരം പങ്കു വെച്ച പുതിയ ചിത്രം ആണ് വൈറൽ ആകുന്നത്. നല്ലൊരു നർത്തകി കൂടിയാണ് ദുർഗ.

ചെറിയ കാലയളവിൽ തന്നെ മുൻനിര നായകന്മാർക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള അവസരം ദുർഗക്ക് ലഭിച്ചു എന്ന് വേണം പറയാൻ. പ്രേതം 2 കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ശാലീന സൗന്ദര്യം ആണ് ഏറെ ആരാധകർ ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. കോഴിക്കോട് ആണ് താരത്തിന്റെ ജന്മ സ്ഥലം എങ്കിൽ കൂടിയും ദുർഗ ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിൽ ആണ്.

യാഥാസ്ഥിക കുടുംബം ആണെങ്കിൽ കൂടിയും സിനിമയിൽ എത്തിയപ്പോൾ കുടുംബത്തിൻറെ കട്ട സപ്പോർട് ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ബിസിനസ്സുകാരൻ ആണ് താരത്തിന്റെ അച്ഛൻ. ലോക്ക് ഡൌൺ ആയതോടെ കൊച്ചി കാക്കാനാട് ഉള്ള ഫ്ലാറ്റിൽ ആണ് ദുർഗ ഉള്ളത്. നടിയുടെ അച്ഛൻ അമ്മ അനിയൻ എന്നിവരും താരത്തിനൊപ്പം ഉണ്ട്. അനിയനൊപ്പം ഷൂട്ട് ചെയ്ത ഒരു വീഡിയോ ലോക്ക് ഡൗണിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ ദുർഗ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. ഒരു യുവാവിനെ കെട്ടിപ്പിടിച്ചു സോഫയിൽ ചാരിക്കിടക്കുന്ന വീഡിയോ ആണ് താരം പങ്കു വെച്ചത്. 57 ദിവസത്തിന് ശേഷം ഞാൻ അവനെ കണ്ടപ്പോൾ എന്ന അടിക്കുറുപ്പുമായി ആണ് താരം ഫോട്ടോ പങ്കുവെച്ചതും. ഇതൊക്കെ കുറച്ചു ഓവർ അല്ലെ എന്നും ആരാണോ ആവോ ഭാഗ്യവാൻ എന്നും സഹോദരൻ ആണെന്ന് ആണ് ചിലർ പറയുന്നത്.

എന്നാൽ ഇത് സഹോദരൻ അല്ല എന്നാണ് വ്യക്തമാക്കുന്നത്. സഹോദരൻ ദുഷ്യന്തൻ ലോക്ക് ഡൗണിൽ ദുർഗ്ഗക്കൊപ്പം വീട്ടിൽ തന്നെ ഉണ്ട്. ചിലർ ഇത് സിനിമ നിർമാതാവ് ആയ അർജ്ജുൻ രവീന്ദ്രൻ ആണെന്ന് കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ പ്രണയത്തിൽ ആണോ എന്ന് നിങ്ങളുടെ വിവാഹം എന്നാണ് എന്നൊക്കെ പലരും കംമെന്റിൽ ചോദിക്കുന്നു. കടുത്ത മോഹൻലാൽ ആരാധിക കൂടിയാണ് ദുർഗ കൃഷ്ണ.

About the author

Anu Mario