Celebrity Special

അവരെന്തൊക്കെ ചെയ്താലും സ്ത്രീ മാത്രമായിരിക്കും തെറ്റുകാരി; രണ്ട് വിവാഹ മോചനത്തെ കുറിച്ച് മീര വാസുദേവ്..!!

വിവാഹ മോചനം എന്നത് ഇപ്പോൾ സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു എന്നിരുന്നാൽ കൂടിയും വിവാഹ മോചനം നേടുമ്പോൾ എന്നും സ്ത്രീയുടെ ഭാഗത്ത് മാത്രമേ തെറ്റ് കാണാറുള്ളൂ. എന്നാൽ ജീവിതത്തിൽ രണ്ടു വിവാഹ മോചനങ്ങൾ ഉണ്ടാവുമ്പോൾ അതും ചെറുപ്പത്തിൽ തന്നെ ആകുമ്പോൾ ഒരു സ്ത്രീ നേരിടുന്ന ആത്മ സംഘർഷം എന്തായിരിക്കും എന്ന് അറിയാമോ.

മോഹൻലാൽ നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന എക്കാലത്തെയും മികച്ച മലയാള ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് മീര വാസുദേവ്. തുടക്കം കിട്ടിയ മികച്ച എൻട്രി പിന്നീട് അങ്ങോട്ടുള്ള അഭിനയ ജീവിതത്തിൽ നേടാനും മീരക്ക് കഴിഞ്ഞില്ല. അതുപോലെ തന്നെ ആയിരുന്നു താരത്തിന്റെ സ്വകാര്യ ജീവിതവും.

തന്റെ രണ്ട് വിവാഹബന്ധങ്ങളും വേര്‍പിരിയേണ്ടിവന്ന നടി തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് തുറന്നു പറയാന്‍ തീരുമാനിച്ചത്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീര മനസ് തുറന്നത്.

“വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന്‌ മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ്‌ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.’ മീര പറയുന്നു.

‘എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്‌. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേര്‍പിരിഞ്ഞു.’ താന്‍ ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

About the author

Anu Mario