നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിക്കുകയും തുടർന്ന് അതിൽ കൂടി എഡിറ്റ് ചെയ്ത അ സ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിൽ ആയി.
ഡൽഹിയിൽ സ്ഥിരതാമസം ആക്കിയ തമിഴ്നാട് സ്വദേശിയായ 22 വയസുള്ള യുവാവിനെ ആണ് പോലീസ് പിടികൂടിയത്. കോളേജ് വിദ്യാർത്ഥി ആണ് ഭാഗ്യരാജ്. ന.ഗ്ന ചിത്രങ്ങളിൽ മലയാളി നടിമാരുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് യുവാവ് പ്രദർശനം നടത്തിയത്. സംഭവത്തെ കുറിച്ച് പ്രവീണ പറയുന്നത് ഇങ്ങനെ…
ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ മുമ്പ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് അതെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സമൂഹമാധ്യമത്തിൽ സജീവമല്ലാത്തതിനാൽ ആ ആവശ്യം അത്ര കാര്യമായി എടുത്തില്ല.
പക്ഷെ അയാൾ അ.ശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. സുഹൃത്തുക്കളാണ് എന്നോട് അതേ കുറിച്ച് അറിയിച്ചത്.
ആദ്യം ഞാൻ അയാളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പക്ഷെ അയാൾ വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചു. പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. അതിനാലാണ് ഞാൻ പരാതി നൽക്കിയത്.
നാല് മാസങ്ങൾക്ക് മുന്നേ ആണ് പ്രവീണ പരാതി നൽകുന്നത്. എ.ഡി.ജി.പി മനോജ് അബ്രഹാമിന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയത്.