Celebrity Special

വിവാഹ ജീവിതം നീണ്ടു നിന്നത് വെറും 19 ദിവസം; നിരാശയൊന്നും ഇല്ല; രചന നായരായൺകുട്ടി..!!

മഴവിൽ മനോരമയിലെ ടെലിവിഷൻ പരമ്പരയായി മറിമായത്തിൽ വത്സല എന്ന കഥാപാത്രം ചെയ്യുന്നതിൽ കൂടിയാണ് രചന നാരായണൻകുട്ടി എന്ന താരം ശ്രദ്ധ നേടുന്നത്. അതോടൊപ്പം തന്നെ കോമഡി ഫെസ്റ്റിവൽ എന്ന ഷോയിൽ താരം അവതാരകകൂടി ആയിരുന്നു. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌ക്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം ഓട്ടൻ തുള്ളൽ കഥകളി കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു.

നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ തൃശൂർ ജില്ലാ കാലാതിലകം ആയിരുന്ന രചന തുടർന്ന് യൂണിവേഴിസിറ്റി കല തിലകം കൂടി ആയിരുന്നു. ഒരു വിദ്യാലയത്തിൽ അദ്യാപികയായി ഇരിക്കുമ്പോൾ ആണ് താരത്തിന് അഭിനയ ലോകത്തിലേക്ക് അവസരം ലഭിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്തു ജയറാമിന്റെ നായിക ആയി ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ അഭിനയ ലോകത്തിൽ എത്തുന്നതിനു മുന്നേ തന്നെ വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിരുന്നു താരം. വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച് നടത്തിയ വിവാഹ ബന്ധത്തിന് കലാവധി ഉണ്ടായിരുന്നത് വെറും 19 ദിവസങ്ങൾ മാത്രം ആയിരുന്നു. അതിനെ കുറിച്ച് താരം പിന്നീട് പറഞ്ഞത് ഇങ്ങനെ..

അച്ഛനും അമ്മയും ചേർന്ന് തീരുമാനിച്ച പക്കാ അറേഞ്ച് മാര്യേജ് ആയിരുന്നു. അത് എന്നാൽ കാരണങ്ങൾ കൊണ്ടും അത് വർക്ക് ഔട്ട് ആയില്ല. എന്നാൽ അതുകൊണ്ടു ഒന്നും ഞാൻ തളർന്നില്ല. എന്നാൽ പൂർണ്ണമായും താൻ തളർന്നില്ല എന്ന് പറയാൻ കഴിയുകയും ഇല്ലായിരുന്നു. കാരണം ആദ്യത്തെ മൂന്നു മാസം ഒക്കെ വളരെ അധികം കഷ്ടപ്പെട്ടു. അത്രയധികം ഞാൻ മാനസികമായി സഹിച്ചു. മറ്റാർക്കും പറഞ്ഞാൽ അത് മനസിലാക്കണം എന്നില്ല.

എന്നാൽ താൻ ഒന്ന് വീണപ്പോൾ താങ്ങും തണലുമായി എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒപ്പം ഞാൻ ജോലി ചെയ്തിരുന്ന വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ഫാദർ ഷാജു ഇടമനയും പൂർണ്ണ പിന്തുണ നൽകി.. വിവാഹ സമയത് ഞാൻ ജോലി രാജി വെച്ചിരുന്നു. എന്നാൽ നീ ഇങ്ങനെ ഇരിക്കേണ്ട ആൾ അല്ല എന്നും നീ തിരിച്ചു വരണം എന്നും എനിക്ക് അദ്ദേഹം വീണ്ടും ജോലി തന്നു.

അങ്ങനെയാണ് തകർന്ന ജീവിതത്തിൽ നിന്നും ഞാൻ കരകയറി തിരിച്ചു വരുന്നത്. 2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് ഒത്തു പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ 2012 മാര്‍ച്ചില്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു.

ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും അറിഞ്ഞതെല്ലാം തെറ്റായിരുന്നു രചന നാരയണന്‍ കുട്ടി പറയുന്നു. ദാമ്പത്യം 19 ദിവസം കൊണ്ട് അവസാനിച്ചുവെന്ന് രചന പറയുന്നു. ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു. ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേര്‍പിരിഞ്ഞു.

About the author

Anu Mario