മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ കൂടിയും അതോടൊപ്പം ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയും ഒക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അഞ്ജലി അമീറിന്റേത്. ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. സിനിമയിൽ നായിക ആയി എത്തിയ ആദ്യ ട്രാൻസ് വുമൺ കൂടി ആണ് അഞ്ജലി.
തന്റെ ലിവിങ് ടുഗതർ കൂട്ടുകാരന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു താരം ഒരിക്കൽ രംഗത്ത് എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ താൻ പങ്കു വെച്ച ചിത്രത്തിൽ മോശം കമന്റ് ഇട്ടവർക്ക് കിടിലം മറുപടി നൽകി ഇരിക്കുകയാണ് അഞ്ജലി അമീർ.
നേരത്തെ വെള്ളച്ചാട്ടത്തിൽ ഉള്ള ഫോട്ടോയിൽ നാണം ഇല്ലേ എന്ന് ചോദിച്ച ആരാധകനോട് എനിക്കിച്ചിരി നാണം കുറവാണ് എന്നാണ് താരം പറഞ്ഞത്.
അതുപോലെ തന്നെ ഇപ്പോൾ പുത്തൻ ചിത്രത്തിൽ ദിവസവും ഇറക്കം കുറഞ്ഞു വരുവാണല്ലോ വസ്ത്രത്തിന്റെ എന്ന് പറഞ്ഞ ആളോട് തെലുങ്ക് പടത്തിലേക്ക് പോകാൻ ഉള്ള ശ്രമം ആണെന്ന് അഞ്ജലി പറഞ്ഞു.