Gossips

അൽപ്പം വയർ കാണുന്നതും കഴുത്തിറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ..!!

ചുരുണ്ട മുടിയിൽ ആലുവാ പുഴയുടെ തീരത്ത് എന്ന് ആരംഭിക്കുന്ന പ്രേമത്തിലെ ഗാനത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരം ആണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിൽ തന്നെ വമ്പൻ വിജയ ചിത്രത്തിൽ നിവിൻ പോളിയുടെ നായിക വേഷം ലഭിച്ച താരം തുടർന്ന് ദുൽഖർ സൽമാന്റെ നായികയായും എത്തി.

തുടർന്ന് തമിഴിൽ ധനുഷിന്റെ നായിക ആവാൻ ഉള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ തിളങ്ങാൻ ഒരുങ്ങി നിൽക്കുകയാണ് താരം. ഇപ്പോൾ താരത്തിന്റെ ഫോട്ടോയിൽ ആരാധകർ ഹോട്ട് എന്ന കമന്റ് ചെയ്തതിന് താരം നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്. ഇപ്പോൾ മലയാളത്തിൽ അധികം അവസരങ്ങൾ ലഭിക്കാത്ത താരം തെലുങ്കിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അനുപമയുടെ പുതിയ ചിത്രം ഹാലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിൽ അൽപ്പം ഗ്ലാമർ ലുക്കിൽ ആണ് അനുപമ പ്രത്യക്ഷപ്പെട്ടതും. എന്നാൽ ഇത്തരത്തിൽ അൽപ്പം കഴുത്തു ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും സാരി അടുക്കുമ്പോൾ വയർ അൽപ്പം കാണുന്നതും ആണോ ഹോട്ട് എന്ന നിർവചനത്തിൽ വരുന്നതെന്ന് അനുപമ ചോദിക്കുന്നു.

സിനിമ തന്റെ ജോലി ആണ് എന്നും അതിനു വേണ്ടി ആണ് ടീസറിൽ അത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് അത്രവലിയ ഹോട്ടായി തനിക്ക് തോന്നിയില്ല എന്നും അനുപമ പറയുന്നു. 2015 ൽ പുറത്തിറങ്ങിയ പ്രേമം ആണ് താരത്തിന്റെ ആദ്യ ചിത്രം.

 

About the author

Anu Mario