Trending News

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം സൂപ്പർസ്റ്റാർ യുഗം അവസാനിക്കും; അൻവർ റഷീദ്..!!

ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് വീണ്ടും സംവിധാനം ചെയ്യുന്ന ട്രാൻസ് റിലീസിന് എത്തുകയാണ്. ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ എത്തുന്ന ചിത്രം ആരാധകർ ആകാംഷയോട് കാത്തിരിക്കുകയാണ്.

ഇപ്പോൾ അൻവർ റഷീദ് പുതിയ വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത് ശ്രദ്ധേയമാകുന്നത്. മോഹൻലാൽ മമ്മൂട്ടി എന്നിവരിൽ കൂടി സൂപ്പർസ്റ്റാർ യുഗം അവസാനിക്കും എന്നാണ് അൻവർ റഷീദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനര്‍ത്ഥം പുതിയ അഭിനേതാക്കള്‍ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല. ഓരോരുത്തരും അവരുടേതായ രീതിയില്‍ സൂപ്പര്‍സ്റ്റാറുകളാണ്. ആളുകള്‍ക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടുതലും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം സോഷ്യല്‍ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കികാണുന്നത്.’ ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.

About the author

Anu Mario