Trending News

21 കാരി ആര്യ തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കും; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ..!!

കേരളക്കരക്കും സ്ത്രീ സമൂഹത്തിനും യുവാക്കൾക്കും അഭിമാനിക്കാൻ കഴിയുന്ന നിമിഷം തിരുവനന്തപുരം മേയർ ആയി എത്തുന്നത് ഒരു 21 കാരി. അതും നമ്മുടെ കേരളത്തിൽ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി ആണ് ആര്യ രാജേന്ദ്രനെ കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശിച്ചത്. മുടവൻ മുകളിൽ നിന്നും കൗൺസിലർ ആയി വിജയം നേടിയ ആൾ ആണ് ആര്യ.

നേരത്തെ വികെ പ്രശാന്തിന്റെ കീഴിൽ മികച്ച പ്രവർത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവർത്തനത്തിന്റെ തുടർച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. 21 വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്ക് സ്വന്തമാകും.

സംസ്ഥാനത്തെ മാത്രം അല്ല ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടി ആണ് ആര്യ. ആര്യയുടെ അച്ഛൻ ഇലെക്ട്രിഷ്യൻ ആണ്. അമ്മ എൽ ഐ സി ഏജന്റും. ബി എസ് സി മാത്സ് ആണ് ആര്യ പഠിക്കുന്നത്. പഠനവും അതിനൊപ്പം മേയർ സ്ഥാനവും ഒരുമിച്ചു കൊണ്ട് പോകാൻ ആണ് ആഗ്രഹം എന്നാണ് ആര്യ പറയുന്നത്.

യുവത്വത്തെ അധികാരമേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യയെ തിരഞ്ഞെടുത്തത്. ഭരണ പരിചയം ഇല്ല എന്ന കാരണങ്ങളാൽ മുതിർന്ന നേതാക്കളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും അതെല്ലാം മറികടന്നാണ് ആര്യയെ മേയർസ്ഥാനത്തേക്ക് എത്തിയത്.

About the author

Anu Mario