Gossips

ബിഗ് ബോസ്സിൽ നടന്നത് ഒന്നും സത്യമല്ല; വെളിപ്പെടുത്തലുമായി ആര്യയുടെ ലൈവ് വീഡിയോ..!!

ബിഗ് ബോസ്സിലേക്ക് എത്തുമ്പോൾ ആരാധകർ ഏറെ ഉണ്ടായിരുന്ന ആൾ ആണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ളാവ് എന്ന ഷോയിൽ കൂടി ആണ് ആര്യ ആരാധകരെ ഉണ്ടാക്കിയത്. എന്നാൽ ബിഗ് ബോസ് ഷോ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ ആര്യയോടുള്ള ഇഷ്ടം പ്രേക്ഷകർക്ക് കുറഞ്ഞു വന്നു. കാരണം ആര്യയുടെ തനി സ്വഭാവം ആണ് വെളിയിൽ വന്നത്.

എന്നാൽ ഷോ എല്ലാം കഴിഞ്ഞിട്ടും ആര്യയ്ക്ക് എതിരെ ഉള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഒരു കുറവും ഇല്ല. അതിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തൽ പല തവണ നടത്തുകയും ചെയ്തു. എന്നാൽ ലോക്ക് ഡൌൺ സമയത് വീട്ടിൽ ഇരിക്കുന്ന ആര്യ മകൾക്കു ഒപ്പം ലൈവിൽ എത്തിയപ്പോൾ ആണ് ബിഗ് ബോസ്സിൽ നടക്കുന്നത് പൂർണ്ണമായും സത്യമല്ല എന്ന അഭിപ്രായവും ആയി രംഗത്ത് എത്തിയത്. ബിഗ് ബസ്സിൽ പ്രേക്ഷകർ അറിയാത്ത ചില കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞായിരുന്നു താരത്തിന്റെ ലൈവിന്റെ തുടക്കം. ബിഗ് ബോസ്സിന്റെ ഫുൾ എപ്പിസോഡ് താൻ കണ്ടപ്പോൾ ആണ് ഇങ്ങനെ തോന്നിയത് എന്നാണ് താരം പറയുന്നത്.

എന്നാൽ നിങ്ങൾക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട് എന്നും അതെല്ലാം നിങ്ങൾക്കായി ഞാൻ ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്യും എന്നും താരം പറയുന്നു. തന്റെ ഈ റിവ്യൂ ആരെയും മോശം ആക്കാൻ അല്ല എന്നും ബിഗ് ബോസിൽ എല്ലാ കാര്യങ്ങളും പുറത്തു വന്നില്ല എന്നും എന്നാൽ നിങ്ങൾ ഇതൊക്കെ അറിയണ്ടേ എന്നും താരം ചോദിക്കുന്നു.

About the author

Anu Mario