Trending News

ഏഷ്യാനെറ്റ് ഫിലിം അവാർഡ്; മികച്ച നടൻ മോഹൻലാൽ മികച്ച നടി പാർവതി; സൂരജ് വെഞ്ഞാറമൂടിനും മമ്മൂട്ടിക്കും അംഗീകാരം..!!

മലയാള സിനിമയിലെ ഏറ്റവും വലിയ ആഘോഷരാവായി 22 മത് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാൽ നേടി. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ലൂസിഫർ എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ആണ് മോഹൻലാൽ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

പാര്‍വതി തിരുവോത്ത് ആണ് മികച്ച നടി. ഉയരെ വൈറസ് എന്നീ സിനിമകളിലൂടെയാണ് പാര്‍വതി ഈ നേട്ടം സ്വന്തമാക്കിയത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഫൈനല്‍സ് വികൃതി എന്നീ സിനിമകളിലൂടെയായിരുന്നു സുരാജിനെ തേടി അംഗീകാരമെത്തിയത്. ചടങ്ങില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആദരിക്കുകയും ചെയ്തിരുന്നു.

വിജയ് സൂപ്പറും പൗർണ്ണമിയും, ഉയരെ, അണ്ടർ വേൾഡ്, കെട്ടിയോൾ ആണെന്റെ മാലാഖ എന്നി ചിത്രങ്ങളിലെ അഭിനയത്തിൽ കൂടി ആസിഫ് അലി ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലൂസിഫർ എന്ന ചിത്രത്തിൽ കൂടി പൃഥ്വിരാജ് സുകുമാരൻ ആണ് മികച്ച സംവിധായകൻ. മികച്ച ചിത്രമായി മാമാങ്കം തിരഞ്ഞെടുക്കപ്പെട്ടു.

About the author

Anu Mario