Box Office

പ്രിത്വി മാസ്സ് എങ്കിൽ ബിജു മേനോൻ മരണ മാസ്സ്; അയ്യപ്പനും കോശിയുടെയും ആദ്യ പകുതിക്ക് ഗംഭീര റിപ്പോർട്ട്..!!

ട്രൈലെർ കണ്ടു ആവേശം തീയറ്ററിൽ ചെല്ലുമ്പോഴും തീരുന്നില്ല. അയ്യപ്പനും കോശിയും ഇന്ന് തീയറ്ററുകളിൽ എത്തി. സച്ചി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്മാർ ആയി എത്തുന്നത് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ആണ്.

ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കട്ടക്ക് കട്ടക്ക് നിൽക്കുന്ന അയ്യപ്പൻ നായർ എന്ന പോലീസ് ഓഫീസറും കോശി കുര്യൻ എന്ന പഴയ ഒരു ഹവിൽദാറും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സച്ചി ഇതിനു മുമ്പ് തിരക്കഥ എഴുതിയ മൂന്നു ചിത്രങ്ങൾക്ക് ലഭിച്ച ഗംഭീര ആവേശം തന്നെയാണ് ആദ്യ പകുതി കഴിയുമ്പോൾ ഈ ചിത്രത്തിനും.

രാമലീല, ഡ്രൈവിംഗ് ലൈസൻസ്, റൺ ബേബി റൺ , എന്നി ചിത്രങ്ങൾക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രമാണ്‌ അയ്യപ്പനും കോശിയും. അനാർക്കലിക്ക് ശേഷം ബിജു മേനോൻ പൃഥ്വിരാജ് സച്ചി ടീം വീണ്ടും ഒന്നിക്കുമ്പോൾ ആവേശം ചെറുതൊന്നും അല്ല ആരാധകർക്ക്.

ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ അന്ന രാജന്‍ സിദ്ദിഖ് അനു മോഹന്‍ ആന്റണി നന്ദ അനില്‍ നെടുമങ്ങാട് ഷാജു ശ്രീധര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.

About the author

Anu Mario