Entertainment

തമിഴിൽ അയ്യപ്പനും കോശിയുമായി എത്തുന്നത് ധനുഷും വിജയ് സേതുപതിയുമല്ല; ഈ താരങ്ങൾ എന്ന് പുതിയ റിപ്പോർട്ട്..!!

മലയാളത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് സച്ചി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മലയാളത്തിൽ പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയപ്പോൾ തമിഴകത്തിൽ ആടുകളം ജിഗര്‍തണ്ടാ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് എസ് കതിരേശനാണ് റീമേക്ക് അവകാശം വാങ്ങിയത്.

സുഹൃത്ത് ധനുഷിനെയാണ് കതിരേശന്‍ പൃഥ്വിരാജ് ചെയ്ത റോളിലേക്ക് ആലോചിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ കഥാപാത്രമായി നടനും സംവിധായകനുമായ ശശികുമാറും ബിജു മേനോന്‍ ചെയ്ത പൊലീസ് കഥാപാത്രമായി ശരത്കുമാറും എത്തുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ നിരൂപണ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു അയ്യപ്പനും കോശിയും.

About the author

Anu Mario