Trending News

സെറ – വനിതാ അവാർഡ്; മികച്ച നടൻ മോഹൻലാൽ, മികച്ച നടി മഞ്ജു വാര്യർ; അവാർഡുകൾ വാരിക്കൂട്ടി ലൂസിഫർ..!!

സെറ – വനിതാ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലൂസിഫറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാൽ വാങ്ങിയപ്പോൾ പ്രതി പൂവൻ കോഴി, ലൂസിഫർ എന്നി ചിത്രങ്ങളിൽ കൂടി മികച്ച നടിയായി മഞ്ജു വാര്യർ തിരഞ്ഞെടുക്കപ്പെട്ടു. ലൂസിഫറിൽ കൂടി പൃഥ്വിരാജ് സുകുമാരൻ മികച്ച സംവിധായകൻ ആയപ്പോൾ ജനപ്രിയ ചിത്രം ലൂസിഫർ തന്നെയാണ്.

സുരാജ് വെഞ്ഞാറമൂട് സ്പെഷൽ പെർഫോമൻസ് മെയിൽ പുരസ്കാരം സ്വന്തമാക്കി (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). സ്പെഷ്യൽ പെർഫോർമൻസ് ഫീമെയിൽ: മംമ്ത മോഹൻദാസ് (കോടതി സമക്ഷം ബാലൻ വക്കീൽ നയൻ) നടി ശാരദ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ് ആണ് മികച്ച ചിത്രം.

ആസിഫ് അലിയാണ് ജനപ്രിയ നടൻ (കെട്യോളാണ് എന്റെ മാലാഖ ഉയരെ വിജയ് സൂപ്പറും പൗർണ്ണമിയും). ജനപ്രിയ നടി: പാർവതി തിരുവോത്ത് (ഉയരെ). മികച്ച വില്ലൻ: വിവേക് ​​ഒബ്റോയ് (ലൂസിഫർ). മികച്ച സ്വഭാവ നടൻ: സിദ്ധിഖ് മികച്ച സ്വഭാവ നടി: നൈല ഉഷ. ഗ്രെയ്‌സ്ഫുൾ പെർഫോമൻസ് അവാർഡ് നിവിൻ പോളി സ്വന്തമാക്കി. സപ്പോർട്ടിങ് ആക്ടർ ആയി സൗബിൻ ഷാഹിർ (അമ്പിളി കുമ്പളങ്ങി നൈറ്റ്സ് വൈറസ്) സപ്പോർട്ടിങ് നടിയായി അനുശ്രീ (പ്രതി പൂവങ്കോഴി) എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം സൈജു കുറുപ്പ് ഏറ്റുവാങ്ങി. മികച്ച താരജോഡികൾക്കുള്ള അവാർഡ് സ്വന്തമാക്കിയത് ഷെയ്ൻ നിഗവും അന്ന ബെന്നും.

About the author

Anu Mario