Trending News

ഇത് എന്റെ മരക്കാർ, പണ്ട് എംടി സാർ ചന്തു ചെയ്ത പോലെ; പ്രിയദർശൻ അക്ഷരോത്സവത്തിൽ..!!

മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് സിനിമ പ്രേമികൾ. എന്നാൽ അത്തരത്തിൽ കാത്തിരിക്കുന്നവർക്കായി പ്രിയദർശൻ പറയുന്നത് ഇങ്ങനെ,

താൻ മൂന്നാം ക്ലാസ് പഠിച്ച കഥയാണ് മരക്കാരുടെ. അന്ന് മുതൽ മനസ്സിൽ ഇട്ട് വളർത്തി എടുത്ത ഹീറോയാണ്. ഇത് എന്റെ മരക്കാർ ആണ്. പണ്ട് എം ടി സാർ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ പഴയ ചന്തുവിനെ പുതിയ ചന്തു ആക്കിയപോലെ. തന്റെ മനസിൽ പിറന്ന കുഞ്ഞാലി ആണ് നിങ്ങൾക്ക് മുന്നിൽ എത്തുക.

അന്തരിച്ച ദാമോദരൻ മാസ്റ്റർ ആണ് ഇതിന്റെ ആദ്യ ചിന്ത തനിക്ക് പകർന്നു തന്നത് എന്നും സാങ്കേതികമായി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും മരക്കാർ. ബാക്കി എല്ലാം ഇരിക്കുന്നത് പ്രേക്ഷകരുടെ കയ്യിൽ ആണ്.- പ്രിയദർശൻ മാതൃഭൂമി അക്ഷരോത്സവത്തിൽ ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.

About the author

Anu Mario