Gallery

തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്‌സന്റെ സ്റ്റെഫി തന്നെ; പുത്തൻ ഫോട്ടോഷൂട്ട് കണ്ടു ഞെട്ടി ആരാധകർ..!!

തണ്ണീർ മത്തൻ ദിനങ്ങളിൽ ജെയ്‌സന്റെ ആദ്യ കാമുകിയായി എത്തുന്ന താരം നടി ഗോപിക രമേശ്. അവൾക്ക് ഒരു വികാരം ഇല്ലന്നെ.. ജൈസൺ കൂട്ടുകാരനോട് പറയുന്ന ഡയലോഗ് ഇതാണ്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഗോപികക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.. അതോടൊപ്പം ആദ്യ ചിത്രം വലിയ വിജയം ആയതോടെ താരത്തിന് വലിയ ആരാധകർ ഉണ്ടാകുകയും ചെയ്തു.

ചിത്രം വിജയിച്ച ശേഷം ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് ഗോപികയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്റ്റെഫി എന്ന കഥാപാത്രമാണ് ഗോപിക അവതരിപ്പിച്ചത്. ജെയ്‌സന്റെ ജൂനിയറായി എത്തുകയും ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഒടുവിൽ ബ്രേക്ക് ആപ്പ് ആവുന്നതുമാണ് ഗോപികയുടെ കഥാപാത്രം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗോപിക തന്റെ ഫോട്ടോസൊക്കെ പങ്കുവെക്കാറുള്ളത്. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫർ ആയ രതീഷ് മോഹൻ ആണ് ചിത്രങ്ങൾ എടുത്തത്.

ടിക്ക് ടോക്കിൽ ഒരുപാട് വീഡിയോസും ഗോപിക ഇടാറുണ്ട്. ഇപ്പോഴിതാ കൊറോണ കാലം ആയതുകൊണ്ട് മാസ്ക് ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ഗോപിക. നിമിഷനേരംകൊണ്ട് തന്നെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി.

About the author

Anu Mario