Travel Blog

കൊച്ചരീക്കൽ ഗുഹകൾ – എറണാകുളം ജില്ലയിൽ അധികമാർക്കും അറിയാത്ത ഒരടിപൊളി വിനോദ സഞ്ചാരകേന്ദ്രം..!!

എറണാകുളം ജില്ലയിൽ നിന്നും 28 കിലോമീറ്റർ മാറി പിറവം റൂട്ടിൽ ഉള്ള പാമ്പാക്കുട എന്ന സ്ഥലത്ത് ആണ് കൊച്ചരീക്കൽ ഗുഹകൾ. അധികമാരും അറിയാത്ത ഒരു വിനോദ സഞ്ചാരകേന്ദ്രമാണിത്. കാടിനുള്ളിലെ ഉറവയും കുളവും ഗുഹയും നല്ലൊരു കാഴ്ചയാണ്. വടുവൃക്ഷങ്ങൾ ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

ചീനിമരം എന്ന വലിയ വൃക്ഷത്തിന്റെ കട്ടിയുള്ള വേരുകളിൽ പിടിച്ചാണ് ഗുഹക്ക് ഉള്ളിലോട്ടു കയറുന്നത്. സഞ്ചാരികൾക്ക് പിടിച്ചു കയറാൻ വേര് കൊത്തി വെച്ചിട്ടുണ്ട്. ഗുഹയുടെ തൂണു പോലെ വേരുകൾ നിൽക്കുന്നു . യുദ്ധ സമയത്ത് ഭടന്മാർ സുരക്ഷാ താവളമായി ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു.

ഗുഹയ്‌ക്ക് ഇപ്പോളും വലിയ കേടുപാടുകൾ ഇല്ല എന്ന് തന്നെ പറയാം.വറ്റാത്ത ഉറവ ആണ് മറ്റൊരു പ്രത്യേകത. ഈ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നു. ഈ ഉറവയിലെ വെള്ളം എത്തി ചേരുന്നത് താഴെയുള്ള കുളത്തിലാണ്.അധികം ടൗണിൽ അല്ലാതെ ഉള്ളിലോട്ട് മാറിയാണ് ഈ സ്ഥലം. സ്വകാര്യ വാഹനങ്ങൾ ഉണ്ടെങ്കിൽ യാത്ര സുഖകരമാണ്. ഗുഹ കാണാൻ വരുന്നവർ അടുത്തുള്ള അരീക്കൽ വെള്ളച്ചാട്ടം കൂടി കണ്ടിട്ടേ പോവാറുള്ളു. വെള്ളം ഇല്ലാത്ത കൊണ്ട് അവിടെ പോവാൻ കഴിഞ്ഞില്ല. മൺസൂൺ മാസങ്ങൾ ആണ് സന്ദർശനനുയോജ്യം. വൺഡേ ട്രിപ്പിന് പറ്റിയ സ്ഥലം ആണ് ഈ തണുപ്പുള്ള ഗുഹകൾ.

വഴി : പാമ്പാക്കുട – പിറമാടം – മണ്ണത്തൂർ റോഡ് വഴി ഏകദേശം 2 കിലോമീറ്റർ.

കടപ്പാട് ; അനീറ്റ അന്ന

About the author

Anu Mario