Entertainment

ഈ സീൻ ലൂസിഫറിന്റെ കോപ്പിയടി, മാറ്റണമെന്ന് ആരാധകൻ; കിടിലം മറുപടി നൽകി സുരേഷ് ഗോപി..!!

കസബ എന്ന ചിത്രത്തിന് ശേഷം നിധിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. മലയാളം സിനിമയുടെ ആക്ഷൻ കിംഗ് സുരേഷ് ഗോപി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചത് മുട്ടുകാൽ വെക്കുന്ന ലൊക്കേഷൻ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.

സുരേഷ് ഗോപി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുവഴി ചിത്രം പങ്കുവെച്ചത്. എന്നാൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിൽ മോഹൻലാൽ ചെയ്ത സീനിന്റെ കോപ്പിയടിയാണോ ഇതെന്ന് ആയിരുന്നു ആരാധകർ ചോദിച്ചതും ഈ സീൻ ഒഴിവാക്കണം എന്നായിരുന്നു ആവശ്യവും. എന്നാൽ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കൂടി തന്നെ ആരാധകനു മറുപടി നൽകുകയും ചെയ്തു.

ഒരിക്കലുമല്ല… ഇത് 2001ൽ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തിൽ നിന്ന് മാറ്റം വരുത്തിയതാണ്. സുരേഷ് ഗോപി കുറിച്ചു

About the author

Anu Mario