പട്ടംപോലെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് മാളവിക മോഹനനാണ് എങ്കിൽ കൂടിയും മലയാളത്തിനേക്കാൾ താരം തമിഴികത്തിൽ ആനി തിളങ്ങിയത് എന്ന് വേണമെങ്കിൽ പറയാം.
മലയാളത്തിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ പോയ താരം തെലുങ്കിൽ ഭാഗ്യ പരീക്ഷണം നടത്തി എങ്കിൽ കൂടിയും പരാജയമായി മാറി. തുടർന്ന് രജനികാന്ത് ചിത്രം പെട്ടയാണ് താരത്തിന് ബ്രേക്ക് നൽകിയത്.
വിജയ് ചിത്രം മാസ്റ്റർ വമ്പൻ വിജയമായി മാറി. തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും വളരെ വേഗത്തിൽ ആയിരുന്നു താരത്തിന്റെ ബോളിവുഡ് എൻട്രി. ചൂടൻ രംഗങ്ങളും ശരീര പ്രദർശനവും അടക്കം ചെയ്യാൻ മടിയില്ലാത്ത താരത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വാർത്ത ആണ് ബോളിവുഡ് സിനിമ ലോകത്തിൽ നിന്നും എത്തിയത്.
സിദ്ധാന്ത് ചതുർവേദി നായകനായി എത്തുന്ന യുദ്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിന് ഇടയിൽ താരത്തിന് അപകടം പറ്റുക ആയിരുന്നു. താരം തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
നിരവധി ആളുകൾ ആയിരുന്നു താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. എത്രയും പെട്ടെന്ന് തന്നെ മുറിവ് ഭേദമാകട്ടെ എന്നാണ് മലയാളികൾ പറയുന്നത്. അതിനുവേണ്ടി എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നുണ്ട് എന്ന് മലയാളികൾ പ്രത്യേകം പറയുന്നു.