Celebrity Special

മലയാളത്തിലെ യുവനായികമാരുടെ പ്രായം അറിഞ്ഞാൽ ശെരിക്കും ഞെട്ടും; താരങ്ങളുടെ പ്രായം ഇങ്ങനെ..!!

മലയാളത്തിൽ പ്രായത്തിനേക്കാൾ പ്രാധാന്യം അഭിനയത്തിന് നൽകുമ്പോഴും മഞ്ജു വാര്യർക്കും കാവ്യാ മാധവനും മീര ജാസ്മിനും തിളങ്ങി നിന്ന അഭിനയ ലോകത്തിൽ ഒട്ടേറെ യുവ നായികമാരും ഇപ്പോൾ മികച്ച അഭിനയ മികവ് കാണിക്കുന്നുണ്ട്. മഞ്ജു വാര്യർ ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങി നിൽക്കുമ്പോഴും പ്രായം 42 ആയി എന്നുള്ളത് ആണ് മറ്റൊരു സത്യം.

കാവ്യാക്ക് ഇപ്പോൾ 36 കഴിഞ്ഞു. മീര ജാസ്മിന് പ്രായം 38. മോഹൻലാലിൻറെ നായികയായി ദൃശ്യം 2 ൽ എത്തുന്നത് മീനയാണ് പ്രായം 44 കഴിഞ്ഞു താരത്തിന് ഇപ്പോൾ. എന്നാൽ മലയാളത്തിൽ പ്രായം കുറഞ്ഞ താരങ്ങൾ ഇവരാണ്. ക്വീൻ എന്ന ചിത്രത്തിൽ കൂടി നായിക നിരയിലേക്ക് ഉയർന്ന സാനിയ ഇയ്യപ്പന്‌ പ്രായം വെറും 18 വയസ്സ് ആണ്. അതായത് മീനയുടെ അഭിനയ ലോകത്തിൽ ഉള്ള പ്രവർത്തി പരിചയത്തിന്റെ അത്രയും പോലും ഇല്ല. മലയാളത്തിൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി എത്തി മമ്മൂട്ടിയുടേയും ജയസൂര്യയുടെയും ദിലീപിന്റെയും പ്രിത്വിരാജിന്റെയും ഒക്കെ നായിക ആയി തിളങ്ങിയ അനു സിത്താരക്ക് പ്രായം 25 മാത്രമാണ് ഉള്ളത്.

മലയാളത്തിൽ ഉം തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിൽക്കുന്ന നിവേദിത തോമസിന്റെ പ്രായം 25 ആണ്. ബാല താരം ആയി എത്തി നായിക നിരയിലേക്ക് കയറിയ എസ്തർ അനിലിന്റെ പ്രായം 19 വയസ്സ് മാത്രം ആണ്. മോഹൻലാലിൻറെ മകൾ ആയി ദൃശ്യത്തിൽ അടക്കം തിളങ്ങിയ എസ്തർ ഓള് എന്ന ചിത്രത്തിൽ കൂടി ആണ് നായികയായി അരങ്ങേറിയത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കൂടി നായിക ആയി എത്തിയ അന്ന ബെന്നിന്റെ പ്രായം 23 ആണ്.

മലയാള സിനിമയിൽ തുടങ്ങി പിന്നീട് പക്ഷെ തമിഴിൽ വളരെ സജീവമായ താരമാണ് ലക്ഷ്മി മേനോൻ. മലയാളത്തിൽ സിനിമകൾ വളരെ കുറവാണെങ്കിലും തമിഴിൽ താരം നേടിയെടുത്ത പ്രശസ്തി അത്ര ചെറുതല്ല. തമിഴിൽ അതിവേഗം വളരുന്ന നടിയെന്ന വിളിപ്പേരുള്ള താരമാണ് ഇപ്പോൾ ലക്ഷ്മി. ലക്ഷ്മിയുടെ പ്രായം 24 ആണ്.

About the author

Anu Mario