Others

രണ്ടു മിനിറ്റിനുള്ളിൽ തലയിലെയും ശരീരത്തിലേയും അമിതമായ ചൂട് കുറയും; അതിശയ വൈദ്യത്തെ കുറിച്ച് അറിയാം..!!

ഇപ്പോൾ ചൂടിന്റെ കാലം ആണ്. വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ട ആവശ്യം ഒന്നും ഇല്ല. വീട്ടിൽ തന്നെ ഇരുന്നാലും തലയിൽ അല്ലെങ്കിൽ ശരീരത്തിൽ അമിതമായ ചൂട് ആണ് പ്രധാന പ്രശ്നം. ജോലി ഒന്നും ചെയ്യാതെ ചുമ്മാ ഇരുന്നാൽ തല മുതൽ കാൽ വിരലുകൾ വരെ വിയർത്തു കുളിക്കും.

എന്നാൽ ജീരക വെള്ളം കുടിച്ചാൽ ശരീരത്തിലെ ഭാരം കുറയാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ജീരക വെള്ളം. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതെ ആക്കാനും കൊളസ്‌ട്രോൾ കുറക്കാനും രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഇരുമ്പിന്റെ ആഗീരണം വർധിപ്പിക്കാനും അത്യുത്തമം ആണ് ജീരകവെള്ളം.

അതുപോലെ തന്നെ ശരീരത്തിൽ ചൂടിന്റെ അളവ് കുറക്കാൻ വേണ്ടിയുള്ള ഒരു ടിപ്പ് നമ്മുക്ക് ഇന്ന് അറിഞ്ഞിരിക്കാം. അതിനായി ആദ്യം വേണ്ടത് ഒരു ഗ്ലാസ് വെള്ളം ആണ്. അതിലേക്കു നമ്മൾ ഒരു സ്പൂൺ ജീരകം ചേർക്കുക. ഇതിലേക്ക് ഒരു ടീസ് സ്പൂൺ കൽക്കണ്ടം ചേർക്കുക തുടർന്ന് നന്നായി ഇളക്കുക.

പഞ്ചസാര അല്ല കൽക്കണ്ടം തന്നെ ചേർക്കണം. രാത്രിയിൽ ഉണ്ടാക്കി വെക്കുന്ന ഈ പാനീയം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ മതി. ഇതിൽ ഉള്ള ജീരകം ചവച്ചു കഴിക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

About the author

Anu Mario