Gossips

ചോറ് നീ വീട്ടിൽ കൊണ്ട് വന്നു തരുമോ; കൊറോണക്ക് എതിരെ വീട്ടിൽ ഇരിക്കാൻ പറഞ്ഞ മഞ്ജിമയോട് ആരാധകൻ; മറുപടി നൽകി താരം..!!

കൊറോണ ലോകം മുഴുവൻ ഭീതിയിൽ ആഴ്ത്തുമ്പോൾ തടയാൻ ഉള്ള ഏറ്റവും സുപ്രധാന മാർഗം വീട്ടിൽ തന്നെ ഇരിക്കുക എന്നുള്ളതും സാമൂഹിക വ്യാപനം തടയുക എന്നുള്ളതുമാണ്. അതിനായി ആണ് പ്രധാനമന്ത്രി അടക്കം രാജയത്തിനു 21 ദിവസത്തെ ലോക്ക് ഡൌൺ നൽകി ഇരിക്കുന്നത്.

കൊറോണ വൈറസ് ബോധവൽക്കരണവുമായി എത്തിയ നടി മഞ്ജിമ മോഹന്റെ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയ വ്യക്തിക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് താരം. ഈ അവസ്ഥയിലും ആളുകൾ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല എന്ന രീതിയിലായിരുന്നു മഞ്ജിമയുടെ ട്വീറ്റ്.

ഇതിനു താഴെ വീട്ടിലിരുന്നാൽ ഭക്ഷണം നിങ്ങൾ വീട്ടിൽ കൊണ്ട തരുമോ എന്ന തരത്തിലായിരുന്നു കമന്റ് എത്തിയത്.

“ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..” ഇതാണ് മഞ്ജിമ മറുപടിയായി പറഞ്ഞത്.

About the author

Anu Mario