Trending News

എനിക്കങ്ങനെ മാറി നിൽക്കാൻ കഴിയില്ല; സിനിമ വേണ്ടന്ന് പറഞ്ഞ സ്ലീവാച്ചന്റെ അമ്മ..!!

2019 ൽ പുറത്തിറങ്ങിയ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു കെട്ടിയോൾ ആണെന്റെ മാലാഖ. ആസിഫ് അലി നായകനായി എത്തിയ ചിത്രം വമ്പൻ വിജയം ആണ് ബോക്സ് ഓഫിസിൽ നേടിയത്. സ്ലീവാച്ചനോളം പ്രേക്ഷകർക്ക് ഇഷ്ടമായ ഒരു കഥാപാത്രം ആയിരുന്നു. സ്ലീവാച്ചന്റെ അമ്മയും.

മലയാളത്തിലെ ശ്രദ്ധേയമായ പരമ്പരയിലെ മനോഹരിയമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഈ താരം തന്നെ ആയിരുന്നു. അഫ്സൽ കരുനാഗപ്പള്ളി ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പോസ്റ്റ് ഇങ്ങനെ,

നാടകം പൂർണമായി വിട്ട് ഉപ്പും മുളകിൽ സജീവമായി അഭിനയിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് മനോഹരി ചേച്ചിക്ക് കെട്ടിയോളാണെന്റെ മാലാഖയിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്. 40 ദിവസത്തിലേറെ സിനിമയ്ക്ക് തീയതി വേണമെന്ന് പറഞ്ഞപ്പോഴേ ചേച്ചി പറഞ്ഞു ഉപ്പും മുളകിൽ നിന്നും അത്രയും ദിവസം മാറി നിൽക്കാൻ പറ്റില്ല അതു കൊണ്ടു സിനിമ വേണ്ട ഉപ്പും മുളകും മതിയെന്നു.

അത്രയും നല്ലൊരു വേഷം ചേച്ചിക്ക് നഷ്ടപ്പെട്ട് പോകരുതെന്ന് കരുതി സിനു ചേട്ടനും ഞങ്ങൾ എല്ലാവരും കൂടി ഉപ്പും മുളകിലെ ചേച്ചിയുടെ ഡേറ്റുകൾ അഡ്ജസ്റ്റ് ചെയ്തു സ്ലീവാചന്റെ അമ്മയാകാൻ യാത്രയാക്കി. പിന്നെ നടന്നത് ചരിത്രം. സ്ലീവാചന്റെ അമ്മയെ ചേച്ചി അവിസ്മരണീയമാക്കി.

പുതിയ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ ചാക്കോച്ചന്റെ അമ്മ വേഷത്തിലും മേപ്പടിയാനിൽ ഉണ്ണി മുകുന്ദന്റെ അമ്മ വേഷത്തിലും ചേച്ചി തന്നെയാണ്. മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്യാൻ ഞങ്ങളുടെ നെയ്യാറ്റിൻകര അമ്മയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

About the author

Anu Mario