Trending News

മറ്റൊരു മലയാള സിനിമക്കും കഴിയാത്ത നേട്ടം; മരക്കാർ ആദ്യ ഷോ രാത്രി 12 മണിക്ക്..!!

മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്.

2020 മാർച്ച് 26 നു റിലീസ് ചെയ്യുന്ന ചിത്രം 5000 തീയറ്ററുകളിൽ ആണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. 100 കോടി മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ കീർത്തി സുരേഷ് കല്യാണി പ്രിയദർശൻ എന്നിവരും ബോളിവുഡ് താരം സുനിൽ ഷെട്ടി ആക്ഷൻ കിംഗ് അർജുൻ പ്രഭു കൂടെ പ്രണവ് മോഹൻലാൽ സിദ്ദിഖ് ബാബുരാജ് മധു എന്നിവരും പ്രധാന വേഷത്തിൽ എത്തും. ആരാധകർക്ക് ആവേശമായ ചിത്രത്തിന്റെ ആദ്യ ടീസർ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ മാർച്ച് 26 നു രാത്രി 12 (2020 march 26 – 12 AM) മണിക്ക് ഉണ്ടാകും എന്നു റിപ്പോർട്ടുകൾ. അതോടൊപ്പം തന്നെ രാവിലെ നാല് മണിയുടെ രണ്ടാം ഫാൻസ്‌ ഷോയും ഉണ്ടാകും.

മലയാളത്തിലെ ഏറ്റവും വലിയ റിലീസിന് ഒപ്പം ഏറ്റവും വലിയ ഫാൻസ്‌ ഷോ തന്നെയാണ് നടക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ് , മൂൺഷോട്ട് എന്റർടൈൻമെന്റ് , കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

About the author

Anu Mario