Box Office

വെറുതെ തന്നാലും മരക്കാർ പ്രദർശിപ്പിക്കില്ല വെല്ലുവിളിച്ച ഷേണായിസ് തീയറ്ററിൽ മാരത്തോൺ ഷോകൾ; ബുക്കിംഗ് തുടങ്ങിയ എല്ലാ തീയറ്ററിലും ഹൌസ് ഫുൾ..!!

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വെറുതെ തന്നാലും പ്രദർശിപ്പിക്കില്ല എന്ന് ടെലിവിഷൻ ചർച്ചയിൽ ഇരുന്നു വീരവാദം മുഴക്കിയ ഷേണായീസ് തീയറ്ററിൽ മരക്കാർ പ്രദർശനം നടത്തുന്നത് മാരത്തോൺ ഷോകൾ ആയി.

നേരത്തെ ഷേണായീസ് ഉടമ സുരേഷ് ഷേണായി ആണ് മോഹൻലാൽ – പ്രിയദർശൻ ടീം ഒന്നിക്കുന്ന മരക്കാർ ചിത്രം ഒരുകാരണവശാലും തന്റെ തീയറ്ററിൽ പ്രദർശനം നടത്തില്ല എന്ന് പറഞ്ഞത്. ഒടിടിയിൽ റിലീസ് ചെയ്യും എന്നുള്ള ചർച്ചകൾ തുടങ്ങിയ സമയത്തിൽ റിപ്പോർട്ടർ ചാനലിൽ ആയിരുന്നു സുരേഷ് ഷേണായി ഇത്തരത്തിൽ ഉള്ള വെല്ലുവിളി നടത്തിയത്.

എന്നാൽ ഷേണായിസിൽ നവംബർ 29 നു ബുക്കിങ് ആരംഭിക്കുമ്പോൾ ആദ്യം 5 ഷോകൾ മാത്രം ആയിരുന്നു ബുക്ക് മൈ ഷോയിൽ ഉണ്ടായിരുന്നത്. തുടർന്ന് അത് 9 ഷോ ആയി ഉയർത്തി. ഈ ഷോകൾ എല്ലാം ഹൌസ് ഫുൾ ആയതോടെ 17 ഷോകൾ ഉള്ള മാരത്തോൺ ഷോക്ക് ഉള്ള ബുക്കിങ് ആരംഭിക്കുന്നത്.

ഇതും ഒരു മണിക്കൂറിനുള്ളിൽ 90 ശതമാനം ടിക്കറ്റുകളും വിറ്റഴിയുക ആയിരുന്നു. തുടർന്ന് ഡിസംബർ 2 നു ഉള്ള ബുക്കിംഗ് മാത്രം തുറന്നിരുന്ന ഷേണായിസ് തീയറ്റർ ഡിസംബർ 3 നല്ല ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 3 നു ഷേണായിസിൽ 9 ഷോകൾ ആണ് ഉള്ളത്. അതെ സമയം കേരളത്തിൽ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നു.

എറണാകുളം ജില്ലയിൽ ബുക്ക് മൈ ഷോയിൽ ഇതിനോടകം ആദ്യ ദിനം ഫാൻസ്‌ ഷോ ഒഴികെ ഉള്ളത് 110 ഷോകൾ ആണ്. ഇനിയും കൂടുതൽ ഷോകൾ ഇന്ന് ആഡ് ചെയ്യും എന്നാണ് പുറത്തു വരുന്ന റീപ്പോർട്ട്.

മരക്കാർ ഡിസംബർ 2 റിലീസ് പ്രഖ്യാപിച്ചപ്പോൾ ഫിയോക്ക് സംഘടനയിൽ ഉള്ള തീയറ്ററുകൾ മരക്കാർ ഓടില്ല എന്നുള്ള വാശിയിൽ ആയിരുന്നു എങ്കിൽ റിലീസ് പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ആശിർവാദ് സിനിമാസിന്റെ തീയറ്ററിൽ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾ കൊണ്ട് ടിക്കറ്റ് തീരുകയും ചെയ്തു.

തുടർന്ന് കേരളത്തിൽ ആയിരത്തിൽ ഫാൻസ്‌ ഷോകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒരു സിനിമക്ക് ലഭിക്കുന്നത് 50 ഷോകൾ ആയിരിക്കെ തിരുവനന്തപുരത്ത് സോഹൻ റോയിയുടെ ഉടമസ്ഥതതിൽ ഉള്ള ഏരീസ് പ്ലസിൽ മാത്രം 42 ഷോകൾ പ്രഖ്യാപിച്ചു. അഭൂതമായ ബുക്കിംഗ് കണ്ടതോടെ ഫിയോക്ക് തീയറ്ററിൽ അടക്കം മരക്കാർ ബുക്കിംഗ് തുടങ്ങിയത്.

About the author

Anu Mario