Box Office

പ്രിയദർശൻ പറഞ്ഞ വാക്കുകളിൽ പോസ്റ്ററിൽ തെളിയുന്നു; മരക്കാരിൽ ഭീകര യുദ്ധങ്ങൾ; സൂചന നൽകി പുത്തൻ പോസ്റ്റർ..!!

എന്താണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് ചോദിക്കുന്നവരോട് സംവിധായകൻ പ്രിയദർശൻ പറഞ്ഞത്. ഇത് ഞാൻ മൂന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ച ഞാൻ മനസ്സിൽ കൊണ്ട് നടന്നു വളർത്തിയ മരക്കാർ എന്ന ഹീറോ ആണെന്ന് ആയിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക തികവുള്ള ചിത്രമായി മരക്കാർ എത്തും എന്ന് പ്രിയൻ വാക്ക് നൽകുമ്പോൾ അത് പോസ്റ്ററിൽ പോലും ദൃശ്യമാകുകയാണ്. യുദ്ധങ്ങൾ കൊണ്ട് ആവേശം നൽകും എന്ന് തന്നെയാണ് പോസ്റ്ററുകളിൽ പറയുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാൽ യുദ്ധക്കളത്തിൽ കുതിരയിൽ എതിരാളികളെ അരിഞ്ഞു വീഴ്ത്തി മുന്നേറുന്ന പുത്തൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം ആകുകയാണ്.

Marakkar – Arabikadalinte Simham in theaters on March 26, 2020..!!Watch Teaser: https://youtu.be/MnnmBSM8Cgk#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Marakkar – Arabikadalinte Simham on Wednesday, 5 February 2020

About the author

Anu Mario