Gossips

ചന്ദനമഴയിലെ അമൃത വിവാഹമോചിതയായി; വിശ്വസിക്കാനാവാതെ ആരാധകർ..!!

മേഘ വിൻസെന്റ് എന്ന് പറഞ്ഞാൽ പലർക്കും അറിയാൻ വഴിയില്ല ആ താരത്തിനെ. എന്നാൽ ചന്ദനമഴയിൽ അമൃതയെ ആണ് കൂടുതൽ ആളുകൾ അറിയുക. കാരണം അത്രമേൽ മൈലേജ് ആയിരുന്നു അതിലെ ഓരോ കഥാപാത്രങ്ങൾക്കും. എന്നാൽ സീരിയൽ അവസാനിക്കും മുന്നേ താരം കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച അമൃത എന്ന മേഘ്‌നയുടെ വിവാഹം ആയത് കൊണ്ട് താരം ചന്ദനമഴയിൽ നിന്നും അപ്രത്യക്ഷമായി.

അഹങ്കാരവും തലക്കനവും കാരണം മേഘ്നയെ സീരിയലിൽ നിന്നും പുറത്താക്കി എന്ന് അന്ന് വാർത്തകൾ വന്നിരുന്നു. സീരിയൽ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെ ഉള്ള പെരുമാറ്റം ആണ് ആണ് നായികയെ ഒഴിവാക്കാൻ കാരണം എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ സീരിയലിൽ നിന്നും എന്നെ ആരും പുറത്താക്കിയത് അല്ല എന്നും വിവാഹത്തിനായി അവധി ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തത് കൊണ്ട് സ്വയം പിന്മാറുക ആയിരുന്നു എന്നാണ് താരം പറഞ്ഞത്.

അടുത്ത സുഹൃത്തും സീരിയൽ നടനും ആയ ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ റോണിയാണ് മേഘ്നയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം പിന്നെ അമൃതയെ ആരും അഭിനയ ലോകത്തിൽ കണ്ടില്ല. എന്നാൽ ചന്ദനമഴ കണ്ട ആരും അമൃതയെ മറക്കില്ല എന്നുള്ളതാണ് സത്യം. മലയാളത്തിൽ സീരിയലുകളിൽ ഇല്ല എങ്കിൽ കൂടിയും തമിഴിൽ പൊന്മകൾ വെന്താൽ എന്ന സീരിയൽ തിരക്കിൽ ആണ് താരം. 2017 ഏപ്രിൽ 30 നു ആയിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം വിവാഹ വാർഷിക ദിനത്തിൽ താരം വിവാഹ മോചനം നേടിയ വാർത്ത ആണ് പുറത്തു വന്നിരിക്കുന്നത്.

ബിസിനസ് കാരൻ ആയ ഡോൺ ടോണി ആണ് താരത്തിന്റെ വരൻ ആയി എത്തിയത്. അടുത്ത സുഹൃത്ത് ആയിരുന്നു ഡിംപിൾ റോസ്. ഡിമ്പിലിന്റെ വിവാഹവും മേഘ്‌നയുടെ വിവാഹത്തിന് ഒപ്പം ആയിരുന്നു. എന്നാൽ ഒരു വർഷം മാത്രം ആയിരുന്നു ഇരുവരും ഒന്നിച്ചു ജീവിച്ചത്. തുടർന്ന് ഇരുവരും വേറെ വേറെ ആണ് ജീവിതം തുടർന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇരുവരും നിയമപരമായി വേർപിഞ്ഞത്.

എന്നാൽ അന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായില്ല എങ്കിൽ കൂടിയും ഇപ്പോൾ ഇരുവരും വിവാഹ മോചനം നേടിയ വാർത്ത സ്ഥിരീകരണം നടത്തുന്ന വിവരം ആണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻ ഭർത്താവ് പുതിയ വിവാഹത്തിന് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ വർഷം തന്നെ ഡോണിന്റ വിവാഹം ഉണ്ടാവും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

About the author

Anu Mario