Celebrity Special

മോഹൻലാലിന്റെ കാലം കഴിഞ്ഞു, ഇനി അച്ഛൻ വേഷങ്ങൾ ചെയ്യാം; എന്നാൽ പേരുമാത്രം കേട്ട് ലാലേട്ടൻ തിരഞ്ഞെടുത്ത ആ ചിത്രം വമ്പൻ ഹിറ്റായി, കിടിലം തിരിച്ചുവരവ്..!!

മലയാളത്തിൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എന്നത് മോഹൻലാലിന് എന്തോ ഒരു ഹരം പോലെ ആണ്. കഴിഞ്ഞ 40വർഷത്തിൽ മോഹൻലാൽ സർവ്വകാല വിജയങ്ങൾ അനവധി ആണ്. മലയാളത്തിലെ ആദ്യ 5കോടിയും 50കോടിയും 100കൊടിയും 200കോടിയും ഒക്കെ നേടിയ ചിത്രങ്ങൾ മോഹൻലാലിന്റെ വക തന്നെ ആയിരുന്നു. എന്നാൽ മോഹൻലാൽ ഇതുപോലെ തന്നെ ബോക്സ് ഓഫീസിൽ തുടർച്ചയായ പരാജയങ്ങളും ഒരു കയ്യും നീട്ടി വാങ്ങിയിട്ടുണ്ട്.

നരസിംഹത്തിന്റെ വമ്പൻ വിജയത്തോടെ രണ്ടായിരത്തിൽ മോഹൻലാൽ തുടങ്ങിയത് എങ്കിൽ കൂടിയും തുടർന്ന് പരാജയം കുറച്ചേറെ മോഹൻലാൽ വാരിക്കൂട്ടി. താണ്ഡവവും വാമനപുരം ബസ് റൂട്ടും പ്രജയും ഒന്നാമനും ചതുരംഗവും മിസ്റ്റർ ബ്രഹ്മചാരിയും അടക്കമുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾ. മോഹൻലാൽ എന്ന നടന്റെ കാലം കഴിഞ്ഞു എന്നും ഇനി അച്ഛൻ വേഷങ്ങൾ ചെയ്താൽ മതി എന്നും നിരൂപകർ വിധി എഴുതിയ കാലം. എന്നാൽ മോഹൻലാൽ എന്ന താരം വമ്പൻ തിരിച്ചു തന്നെയാണ് നടത്തിയത്.

എന്നാൽ 2003ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന ചിത്രത്തിൽ കൂടി കുടുംബ പ്രേക്ഷകരെ വീണ്ടും മോഹൻലാൽ തീയറ്ററുകളിലേക്ക് എത്തിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിന്റെ സഹോദരൻ ടി എ ഷാഹിദ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ആയിരുന്നു ബാലേട്ടൻ. ശരിക്കും മോഹൻലാൽ എന്ന താരത്തിന് വഴിത്തിരിവ് ആയ ചിത്രം കൂടിയാണ് ബാലേട്ടൻ. മോഹൻലാൽ നായകനായി എത്തിയ മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് വി എം വിനു ബാലേട്ടന്റെ കഥ പറയുന്നത്.

സിനിമയുടെ കഥ കേട്ടപ്പോൾ ഒരു സംവിധായകർക്കും ചെയ്യാൻ താൽപ്പര്യം തോന്നാതിരുന്ന സിനിമയായിരുന്നു മലയാള സിനിമയിലെ മഹാ വിജയമായി മാറിയ ബാലേട്ടൻ ഒടുവിൽ ടിഎ ഷാഹിദ് വിഎം വിനുവിനെ സ്‌ക്രിപ്റ്റ് കാണിക്കുകയും അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തോട് താൽപ്പര്യം തോന്നുകയും ചെയ്തു. ചിത്രത്തിന്റെ പേര് ആയിരുന്നു മോഹൻലാലിനോട് വിനു ആദ്യം പറഞ്ഞത്.

ബാലേട്ടൻ എന്ന് പേര് കേട്ടപ്പോൾ തന്നെ വിനുവിന്റെ കൈകൾ പിടിച്ചു നമുക്ക് ഇത് ചെയ്യാം എന്ന് മോഹൻലാൽ പറയുക ആയിരുന്നു. ബാലേട്ടനായി ലാലേട്ടൻ’ എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയ ചിത്രം ഫാമിലി ഓഡിയൻസ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷമാണ് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ഒരു മെഗാ ഹിറ്റ് ലഭിച്ചത്.റിയാസ് ഖാന്റെ വ്യത്യസ്തമായ വില്ലൻ വേഷമായിരുന്നു ബാലേട്ടനിലെ മറ്റൊരു ഹൈലൈറ്റ്.

ചിത്രത്തിൽ മോഹൻലാൽ പാടിയ പാട്ടും വമ്പൻ ഹിറ്റ് ആയിരുന്നു. അതോടൊപ്പം നെടുമുടി വേണുവും ഇന്നസെന്റും ജഗതി ശ്രീകുമാറും ഹരിശ്രീ അശോകനും സുധീഷും ഇന്ദ്രൻസും കൂടി ആയപ്പോൾ കോമഡിയും അതിനൊപ്പം രസകരവും ഇമോഷൻ നിറഞ്ഞ കുടുംബ രംഗങ്ങളും നിറഞ്ഞ ചിത്രം ആയിരുന്നു ബാലേട്ടൻ. രണ്ടായിരത്തിന്റെ തുടക്കത്തിൽ മോഹൻലാൽ എന്ന നടന് തന്റെ സിനിമ കരിയറിൽ ചില പരാജയങ്ങൾ സംഭവിച്ചപ്പോൾ അതിൽ നിന്ന് ശക്തമായ തിരിച്ചു വരവ് നടത്താൻ സഹായിച്ച സിനിമയാണ് ബാലേട്ടൻ.

2003ൽ പുറത്തിറങ്ങിയ ബാലേട്ടൻ വമ്പൻ ഫാമിലി ഹിറ്റായി മാറുകയും മോഹൻലാലിന്റെ കാലം കഴിഞ്ഞ എന്ന് എഴുതി വിമർശകർക്ക് മോഹൻലാൽ നൽകിയ മറുപടി കൂടി ആയിരുന്നു ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.

About the author

Anu Mario