Trending News

ലാലേട്ടന്റെ ഒരു മൂളൽ മതി ആ സിനിമയുടെ ജോലിയിലേക്ക് കടക്കും; സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ..!!

തമിഴകത്ത് തിളങ്ങി നിൽക്കുന്ന സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും ഒക്കെയാണ് ഗൗതം വാസുദേവ് മേനോൻ എന്ന ഗൗതം മേനോൻ. പാലക്കാടു ഒറ്റപ്പാലത്ത് ആണ് ജനിച്ചത്, അച്ഛനും മലയാളിയും അമ്മ തമിഴും ആണ്.

കേരളത്തിലാണ് ജനിച്ചത് എങ്കിൽ കൂടിയും ഗൗതം മേനോൻ വളർന്നത് ചെന്നൈയിൽ ആയിരുന്നു. അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. മിന്നലേ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായ, യെന്നൈ അറിന്താൽ ഒക്കെയാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. തിരക്കഥയും ഗൗതം മേനോന്റെ തന്നെ.

സാധാരണ തട്ടുപൊളിപ്പൻ തമിഴ് ചിത്രങ്ങളുടെ ശൈലിയിൽ നിന്നും വേറിട്ട ഒരു അനുഭവം നൽകുന്ന ചിത്രങ്ങൾ സമ്മാനിച്ച ഗൗതം. മലയാളത്തിൽ മോഹനലാലിനെയും മമ്മൂട്ടിയെയും വെച്ച് ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഉള്ള ചിത്രങ്ങൾക്ക് ഉള്ള ചർച്ചകൾ ഒക്കെ നടന്നു എങ്കിൽ കൂടിയും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പാതിവഴിയിൽ നിന്ന് പോകുകയായിരുന്നു എന്നാണ് ഗൗതം മേനോൻ പറയുന്നത്. എന്നാൽ തുടർ ചർച്ചകൾ നടക്കുന്നുണ്ട് എന്നും.

അതോടൊപ്പം തന്നെ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് മോഹൻലാലിനെ നായകനാക്കി ഗൗതം മേനോൻ ചിത്രം വരുന്നു എന്ന്. എന്നാൽ ആ വാർത്തകൾ ഇഷ്ടമാകുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഗൗതം മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മോഹൻലാൽ ഒന്ന് മൂളിയാൽ താൻ അദ്ദേഹത്തിന് വെച്ച് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ ജോലികളിലേക്ക് കടക്കും എന്നാണ് ഗൗതം മേനോൻ പറയുന്നത്.

About the author

Anu Mario