Box Office

എന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു; ആനക്കൊമ്പുകേസിൽ മോഹൻലാൽ ഹൈക്കോടതിയിൽ

ആനക്കൊമ്പ് കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിനു മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ആനക്കൊമ്ബ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്ബാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്ബ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കെതിരെ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ല. ഈയൊരു സംഭവത്തിലൂടെ പൊതുജന മധ്യത്തിൽ എന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആനക്കൊമ്ബ് കൈവശം വെയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്ബാവൂർ സ്വദേശി പൗലോസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു മോഹൻലാൽ സത്യവാങ്മൂലം നൽകിയത്.

2012-ലാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്ബുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴുവർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

About the author

Amith Sidhrth