Celebrity Special

എനിക്ക് അപ്പോഴേക്കും ലാലിനോട് പിണക്കം തോന്നിയിരുന്നു; എന്നാൽ പിണക്കത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ മോഹൻലാലിന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തി..!!

മലയാളത്തിലെ നടന്ന വിസ്മയം മോഹൻലാലിനൊപ്പം ചേർന്ന് ഒട്ടേറെ ഹൃദയ സ്പർശികൾ ആയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകത ആയിരുന്നു.

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തിയ ഭൂരിഭാഗം ചിത്രങ്ങൾ വമ്പൻ വിജയങ്ങൾ തന്നെ ആയിരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനവും ടി പി ബാലഗോപാൽ എം എയും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റും പട്ടണപ്രവേശവും അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ്. എന്നാൽ 1994 ൽ പുറത്തിറങ്ങിയ പിൻഗാമിക്ക് ശേഷം ഇരുവരും ഒന്നിച്ചത് 12 വർഷങ്ങൾക്കു ശേഷം 2006 ൽ രസതന്ത്രം എന്ന സിനിമയിൽ കൂടി ആയിരുന്നു.

തങ്ങൾ തമ്മിൽ ഉണ്ടായ ഈ വലിയ ഗ്യാപ്പിനെ കുറിച്ച് അതൊരു ചെറിയ പിണക്കംകൂടി ആയിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഞങ്ങൾ തമ്മിൽ ഒരുമിച്ച് 20 ഓളം ചിത്രങ്ങൾ ചെയ്തതിനു ശേഷം ആണ് ഞങ്ങൾ പിണക്കത്തിൽ ആണ് എന്നുള്ള വാർത്ത പടർന്നത്.

അതിന് കാരണം മോഹൻലാലിനെ വെച്ച് പിന്നീട് സിനിമ എടുക്കണം എന്ന് വിചാരിച്ചപ്പോൾ എല്ലാം ഓരോ തടസങ്ങൾ നേരിട്ടന്നും അതിനാൽ ചെറിയ പിണക്കം തനിക്ക് ഉണ്ടായെന്നും സത്യൻ അന്തിക്കാട് പറയുന്നു. പക്ഷേ ഇ പിണക്കം ഉള്ള കാര്യം മോഹൻലാലിനോട് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു കാര്യം താൻ അറിഞ്ഞില്ല എന്ന് മോഹൻലാലിന്റെ മറുപടി തന്നെ ഞെട്ടിച്ചെന്നും സത്യൻ അന്തിക്കാട് പറയുന്നു.

ഇരുവർ എന്ന സിനിമ കണ്ട് ലാലിനെ പ്രശംസിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ലെന്നും അപ്പോൾ തന്നെ ഫോൺ വിളിച്ചു അഭിനന്ദിക്കുകയും ചെയ്തുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും രസതന്ത്രം എന്ന സിനിമയിൽ ഒരുമിക്കുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തു.

About the author

Anu Mario