Entertainment

സിബി മലയിലിനെ മാറ്റണമെന്ന് നിർമാതാവ്; നിർമാതാവിനെ മാറ്റി മോഹൻലാൽ; ആ മാസ്സ് ചിത്രത്തിന് സംഭവിച്ചത്..!!

എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒട്ടേറെ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ – സിബി മലയിൽ കോമ്പിനേഷൻ. എന്നാൽ ഇരുവരും ഒന്നിച്ച ഏറെ വ്യത്യസ്ത പാറ്റേണിൽ ഇറങ്ങിയ ചിത്രം ആയിരുന്നു 1999 പ്രദർശനത്തിന് എത്തിയ ഉസ്താദ്.

മോഹൻലാൽ മാസ്സ് വ്യത്യസ്ത രീതിയിൽ എടുത്ത കുടുംബ ചിത്രം കൂടി ആയിരുന്നു ഉസ്താദ്. എന്നാൽ ഈ ചിത്രത്തിൽ താൻ തന്നെ സംവിധാനം ചെയ്യാൻ കാരണം മോഹൻലാൽ എന്ന മഹത് വ്യക്തിയുടെ മനസ്സ് കൂടി ഉണ്ടായത് കൊണ്ട് ആയിരുന്നു എന്ന് സിബി മലയിൽ പറയുന്നു. യാദർശ്ചികം ആയി തന്നിലേക്ക് വന്ന ചിത്രം കൂടി ആയിരുന്നു അത്.

സിബി മലയിൽ പറയുന്നത് ഇങ്ങനെ..

ഉസ്താദ്‌ എന്ന സിനിമ ഞാനും മോഹൻലാലും മറ്റൊരു നിർമാതാവിനെ വേണ്ടി ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷെ എന്റെയും മോഹൻലാലിന്റെയും അതിന് മുമ്പേയുള്ള ഒരു സിനിമ പരാജയപ്പെട്ടത് കൊണ്ട് എന്നെ മാറ്റണം എന്ന് നിർമാതാവ് മോഹൻലാലിനോട് പറഞ്ഞു. അപ്പോൾ മോഹൻലാൽ പറഞ്ഞു. “ഞാൻ നിങ്ങൾക്ക് ഡേറ്റ് നൽകിയത് സിബി മലയിൽ എന്ന സംവിധായകനുമായി സിനിമ ചെയ്യാൻ വേണ്ടിയാണ്. അത് കൊണ്ട് നിങ്ങൾക്ക് വേണേൽ ഈ സിനിമയിൽ നിന്ന് മാറാം” എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

അങ്ങനെ ഞങ്ങളുടെ സിനിമ രഞ്ജിത്തും ഷാജി കൈലാസും കൂടി നിർമ്മിക്കാൻ തീരുമാനിച്ചു. അതാണ്‌ മോഹൻലാൽ എന്ന നടന്റെ മഹത്വം അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരു സംവിധായകനുമായി ചേർന്ന് ആ സിനിമ ചെയ്യാമായിരുന്നു പക്ഷെ മോഹൻലാൽ അത് ചെയ്തില്ല”. സിബി മലയിൽ ഒരു അഭിമുഖത്തിൽ പങ്കുവച്ചു.

About the author

Anu Mario