Celebrity Special

മോഹൻലാലിനും സുരേഷ് ഗോപിക്കും ഒരുപോലെ ഇഷ്ടമുള്ള ആ മമ്മൂട്ടി ചിത്രം ഇതാണ്..!!

മലയാള സിനിമയിൽ ഒരുകാലത്ത് എതിരാളികൾ ഇല്ലാതെ നിന്ന മൂന്നു നടന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഏകദേശം ഒരേ കാലഘട്ടത്തിൽ വന്ന മൂന്നു പേരും ഇന്നും മലയാള സിനിമയിൽ സജീവം ആണ്.

സുരേഷ് ഗോപി ഇടക്കാലത്ത് സാമൂഹിക രാഷ്ട്രീയ മേഖലയിലേക്ക് ചുവടുമാറ്റം നടത്തി എങ്കിൽ കൂടിയും വീണ്ടും അഭിനയത്തിന്റെ പാതയിൽ തിരിച്ചെത്തി കഴിഞ്ഞു. മലയാളത്തിന്റെ മെഗാസ്റ്റാർ ആയി മമ്മൂട്ടിയും സൂപ്പർസ്റ്റാർ ആയി മോഹൻലാലും ആക്ഷൻ കിംഗ് ആയി സുരേഷ് ഗോപിയും അന്നും ഇന്നും ഉണ്ട്.

പോലീസ് വേഷങ്ങളിൽ ഏറെ തിളങ്ങിയ സുരേഷ് ഗോപിയ്ക്ക് തന്റെ പഴയ ചിത്രങ്ങൾ കാണാൻ ഇഷ്ടം അല്ല എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. താൻ ഏറ്റവും കൂടുതൽ കണ്ട ചിത്രം മമ്മൂട്ടി തൃശൂർകാരനായി തിളങ്ങിയ പ്രാഞ്ചിയേട്ടൻ ദി സെയ്ന്റ് ആണ്.

പതിനഞ്ച് ഇരുപത് വട്ടം കണ്ടിട്ടുണ്ട് എന്നാണു സുരേഷ് ഗോപി പറയുന്നത്. ഇതേ ചിത്രം തന്നെയാണ് മോഹൻലാലിനും ഏറെ ഇഷ്ടം ഉള്ള മമ്മൂട്ടി ചിത്രം എന്ന് സംവിധായകൻ രഞ്ജിത് പറയുന്നു. മാതൃഭൂമി അക്ഷരോത്സവം വേദിയിൽ ആണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

About the author

Anu Mario