Trending News

കുട്ടികളോട് പറയാൻ പാടില്ലാത്ത വേണ്ടാതീനങ്ങൾ; ചെയ്യാൻ പാടില്ലാത്തതും; വ്യത്യസ്ത വീഡിയോയുമായി ഇന്ദ്രജിത്തും പൂർണ്ണിമയും..!!

മലയാളത്തിൽ ആരാധകർ ഏറെ ഉള്ള മാതൃക താരദമ്പതികളാണ് ഇന്ദ്രജിത് സുകുമാരനും പൂർണിമയും. കേരളക്കരയിൽ എല്ലാവര്ക്കും ഇഷ്ടം ഉള്ള നടൻ ആണ് ഇന്ദ്രജിത്. താൻ അഭിനയിച്ച വേഷങ്ങൾ എല്ലാം ആരാധകർ ക്ക് അല്ലെങ്കിൽ പ്രേക്ഷകർക്ക് മനസ്സിൽ എന്നും എവിടെ എങ്കിലും ഒരു ഓർമയായി നിൽക്കുന്നത് ആണ്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടിള്ളൂ എങ്കിൽ കൂടിയും മലയാളികൾക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാൾ ആണ് പൂർണിമ.

ഇന്ദ്രജിത്തിനു ഒപ്പമുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട് നിന്ന പൂർണ്ണിമ പിന്നീട് ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യം ആയിരുന്നു. പിന്നീട് വൈറസ് എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തേക്ക് തിരിച്ചു വന്നിരുന്നു. ഫാഷൻ ലോകത്തിൽ തന്റേതായ ഇടം നേടിയ പൂർണിമ പുത്തൻ ചിത്രം പങ്കു വെച്ച് വീണ്ടും സോഷ്യൽ മീഡിയ കേന്ദ്രം ആയി മാറിയിരിക്കുന്നു. സാരിയിലും മറ്റും നിരവധി ലുക്കിൽ താരം വരാറുണ്ട്. സന്താന പരിപാലനത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ട ഒരു വിഷയത്തെ ക്കുറിച്ച് വളരെ മനോഹരമായും കൃത്യതയോടെയും അവതരിപ്പിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കുട്ടികളോട് പറയാൻ പാടില്ലാത്ത വാക്കുകളും പ്രയോഗങ്ങളും പ്രവൃത്തികളുമാണ് താരദമ്പതികൾ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നീ കറുത്തതാ.. നീ മെലിഞ്ഞതാ.. നീ പൊക്കമില്ലാത്തതാ.. നീ തടിയനാ തുടങ്ങിയ പ്രയോഗങ്ങൾ തമാശ രൂപത്തിൽ പോലും കുട്ടികളോട് പറയരുത് എന്നാണ് പൂർണിമ പറഞ്ഞു തുടങ്ങുന്നത് തന്നെ. ശാരീരിക പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുന്ന ഉണ്ടക്കണ്ണി കോന്ത്ര പല്ലൻ തുടങ്ങിയ പ്രയോഗങ്ങളും കുട്ടികളോട് പാടില്ല എന്നും ഇതിനോട് ഇന്ദ്രജിത്ത് കൂട്ടി ചേർക്കുന്നുണ്ട്. മണ്ടൻ മണ്ടി പൊട്ടൻ പൊട്ടി തുടങ്ങിയ നെഗറ്റീവ് വിളിപ്പേരുകളും അവൻ മിടുക്കനാ അവനെ കണ്ടു പഠിക്ക് നിന്നെക്കൊണ്ട് എന്തിനു കൊള്ളാം തുടങ്ങിയ താരതമ്യ പ്രയോഗങ്ങളും ഒഴിവാക്കാനാണ് പിന്നീട് താരദമ്പതികൾ പറയുന്നത്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം ചീത്ത പറയുന്നതും ചെറിയ ചെറിയ വിഷയങ്ങളിൽ കുറ്റപ്പെടുത്തുന്നതും കുട്ടികളുടെ മാനസിക ആരോഗ്യത്തെ താറുമാറാക്കും എന്നാണ് ഇവർ പറയുന്നത്. നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ നിരുത്സാഹപ്പെടുത്താതെ നിനക്ക് നന്നായി ചെയ്യാൻ കഴിയും എന്ന് പറഞ്ഞ ആത്മവിശ്വാസം കൊടുത്തു കൂടെ നിന്ന് കരുത്തു പകരുന്നവരായിരിക്കണം രക്ഷിതാക്കൾ എന്നാണ് താരദമ്പതികളുടെ അഭിപ്രായം. കുട്ടികളോട് കള്ളം പറയുകയോ കള്ളത്തരത്തിൽ കുട്ടികളെ കൂട്ടുകയോ ചെയ്യരുത് എന്നും കുട്ടികളുടെ മുന്നിൽ വച്ച് രക്ഷിതാക്കൾ വഴക്ക് കൂടരുത് എന്നും താരദമ്പതികൾ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.

About the author

Anu Mario