Gallery

ഈ ട്രെന്റിനെ വെല്ലാൻ മറ്റാരുമില്ല; മുണ്ടുടുത്ത് പൂർണ്ണിമ ഇന്ദ്രജിത്..!!

മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ ടെലിവിഷൻ ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം. മികച്ച ഫാഷൻ ഡൈസൈനെർ ആയ പൂർണ്ണിമ.

മുണ്ടു ഉടുത്തുള്ള പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മുണ്ടുടുത്ത ഞാൻ എന്ന തലക്കെട്ടോടെ ആണ് താരം ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കിന്നത്. മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്.

പഴയകാല നായകൻ സുകുമാരൻ ഭർതൃപിതാവും മല്ലിക മാതാവുമാണ്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാളസിനിമയിലെ നടനാണ്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്.

ചെറുപ്പത്തിലേ ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി കഥകളിപ്പാട്ട് വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച രണ്ടാം ഭാവം വല്യേട്ടൻ മേഘമൽഹാർ ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

About the author

Anu Mario