Celebrity Special

പ്രണവ് മോഹൻലാലോ ദുൽഖർ സൽമാനോ; കല്യാണി പ്രിയദർശൻ പറയുന്നത് ഇങ്ങനെ..!!

മലയാള സിനിമയിലെ അഭിനയത്തേക്കാൾ എന്നതിൽ ഉപരി പ്രണവും ദുൽഖറും മലയാളത്തിന്റെ താരപുത്രന്മാർ ആണ്. ആ നിരയിലേക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു താരപുത്രി കൂടി മലയാളികളുടെ ഇഷ്ടങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

സംവിധയാകൻ പ്രിയദർശന്റെയും ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാൾ കൂടിയായ ലിസ്സിയുടെ മകളുമായ കല്യാണി പ്രിയദർശൻ ആണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിൽ ആണ് കല്യാണി പ്രണവിനെയും ദുൽഖറിനെയും കുറിച്ച് മനസ്സ് തുറന്നത്.

പ്രണവ് തന്റെ ചെറുപ്പം മുതൽ ഉള്ള കളിക്കൂട്ടുകാരൻ ആണ്. കീർത്തി സുരേഷ് ഞാൻ പ്രണവ് ഒക്കെ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ്. വിനീത് ശ്രീനിവാസനെയും ചെറുപ്പം മുതൽ അറിയാം. പക്ഷെ ദുൽഖർ സൽമാനെ അറിയുന്നത് ലൊക്കേഷനിൽ എത്തിയപ്പോൾ ആണെന്നും കല്യാണി പറയുന്നു. പ്രണവ് മോഹൻലാൽ എന്നയാൾ വളരെ വ്യത്യസ്‍തനായ ഒരാൾ ആണ്. ഒരിക്കലും അതുപോലെ ഒരാളുമായി ഡേറ്റ് ചെയ്യാൻ കഴിയില്ല. തനിക്ക് ദുൽഖർ സൽമാനെ പോലെ ഒരാളും ആയി ഡേറ്റ് ചെയ്യാൻ ആണ് ഇഷ്ടം. തന്റെ ആദ്യ ക്രഷ് ബ്രാഡ് പിറ്റ് ആണ്. ലാസ്‌റ് ഉള്ളത് ദുൽഖർ സൽമാനും ആണെന്ന് കല്യാണി പറയുന്നു.

ഡേറ്റ് ചെയ്യാൻ ദുൽഖറിനെ പോലെ ഉള്ള ഒരാളെ ആണ് ഇഷ്ടപ്പെടുന്നത് എങ്കിൽ കൂടിയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രണവ് ആണെന്നും പ്രണവ് – ദുൽഖർ എന്നിവരിൽ സ്റ്റൈലിഷ് ദുൽഖർ ആണ്. പ്രണവ് സ്റ്റൈൽ എന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാത്ത ആൾ ആണ്. ഇപ്പോഴും വളരെ സിമ്പിൾ ആയി നടക്കുന്ന പ്രണവ് മൊബൈൽ ഫോൺ പോലും ഉപയോഗിക്കുന്നത് വളരെ അപൂർവം ആയി ആണ് എന്ന് കല്യാണി പറയുന്നു.

ഇവരിൽ ആരാണ് കൂടുതൽ ഹോട്ട് എന്ന് ചോദിച്ചാൽ പ്രണവും ദുൽഖറും സ്ക്രീൻ ക്യൂട്ട് ആണ്. പ്രണവും ദുൽഖറിലും ഏറ്റവും കൂടുതൽ യാത്രകൾ ചെയ്യുന്ന ആൾ പ്രണവ് മോഹൻലാൽ ആണ്. പ്രണവിനൊപ്പം ഒട്ടേറെ യാത്രകൾ താൻ പോയിട്ടുണ്ട്. അതുപോലെ തന്നെ ഇവരേക്കാൾ തനിക്ക് ഏറെ ആകർഷണം തോന്നിയിട്ടുള്ള ആൾ ഫഹദ് ഫാസിൽ ആണെന്നും കല്യാണി പ്രിയദർശൻ പറയുന്നു.

About the author

Anu Mario