Entertainment

എം ടിയും ഒന്നിച്ചു ചെയ്യാൻ ആഗ്രഹിക്കുന്നത് രണ്ടാമൂഴമല്ല, മറ്റൊരു ചിത്രം; പ്രിയദർശൻ..!!

മലയാള സിനിമയിൽ ഒട്ടേറെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ തിരക്കഥ ഒരുക്കിയ ആൾ ആണ് എം ടി വാസുദേവൻ നായർ. മോഹൻലാലും എം ടിയും ഒന്നിക്കുന്ന രണ്ടാമൂഴം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ലോകവും പ്രേക്ഷകരും കാത്തിരുന്നത്.

ആയിരം കോടി മുതൽ മുടക്കിൽ ബി ആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത് ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആയിരുന്നു. എന്നാൽ ശ്രീകുമാർ മേനോനും എം ടിയും തമ്മിൽ ഉണ്ടായ കരാർ വ്യവസ്ഥകളിലെ വ്യതിയാനം മൂലം ചിത്രം ഇപ്പോൾ കോടതി വിധി കാത്തുനിൽക്കുകയാണ്.

എന്നാൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം 100 കോടി മുതൽ മുടക്കിൽ പ്രവർത്തികമാക്കിയ പ്രിയദർശൻ രണ്ടാമൂഴം സംവിധാനം ചെയ്യും എന്നുള്ള വാർത്തകൾ എത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ തുടർന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രിയദർശൻ. താൻ ഏറ്റവും കൂടുതൽ ഒന്നിച്ചു പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കുന്ന രണ്ടു ആളുകൾ ആണ് എംടി വാസുദേവൻ നായരും അമിതാഭ് ബച്ചനും.

എം ടിയുമായി രണ്ടു മൂന്നു ചിത്രങ്ങൾ പ്ലാൻ ചെയ്തു എങ്കിൽ കൂടിയും നടക്കാതെ പോയി ഞാൻ ആഗ്രഹിക്കുന്നത് രണ്ടാമൂഴം പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രം എം ടി. വാസുദേവൻ നായർക്ക് ഒപ്പം ചെയ്യാനല്ല മറിച്ചു കാഞ്ചിവരം പോലെ ഒരു ചെറിയ റിയലിസ്റ്റിക്ക് ചിത്രം ഒരുക്കാൻ ആണ് ആഗ്രഹിക്കുന്നത്.

നേരത്തെ പ്ലാൻ ചെയ്ത രണ്ടു ചിത്രങ്ങൾ നടക്കാതെ പോയി എന്നും ജീവിതത്തിൽ ഉണ്ടായ നിർഭാഗ്യങ്ങൾ കൊണ്ട് ഇപ്പോൾ നേരത്തെ തീരുമാനിച്ചു ഒന്നും ചെയ്യാറില്ല എന്നും പ്രിയദർശൻ പറയുന്നു.

About the author

Anu Mario