Trending News

നീ പോയതോടെ ഞാൻ തളർന്നു പോയി; പവനെ എയർപോർട്ടിൽ കണ്ട രജിത് കുമാർ..!!

അങ്ങനെ ബിഗ് ബോസ് സീസൺ 2 ലെ ഏറ്റവും ശക്തനായ മത്സരാർത്ഥി പുറത്തായിരുന്നു. തന്റെ കയ്യിൽ നിന്നും ഉണ്ടായ ഒരു അബദ്ധത്തിൽ ആണ് രജിത് കുമാർ പുറത്തായത്. ബിഗ് ബോസ്സിൽ ആര്യയും സംഘവും ഒന്നായി നിന്നപ്പോൾ പുഷ്പം പോലെ ഒറ്റയാൻ ആയി എതിർത്ത ആൾ ആണ് രജിത് കുമാർ.

എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന ലക്ഷ്വറി ടാസ്കിനു ഇടയിൽ സ്കൂൾ ആയി മത്സരിക്കാനും അതിൽ ഏറ്റവും വികൃതി ആയി അവതരിപ്പിക്കാനും ആയിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. എന്നാൽ അതിനു ശേഷം സഹ മത്സരാർത്ഥി ആയ രേഷ്മയുടെ കണ്ണുകളിൽ കുസൃതികളുടെ അങ്ങേയറ്റം ആക്കാൻ നോക്കിയ രജിത് കുമാർ പച്ച മുളക് തെക്കുക ആയിരുന്നു. നിയമത്തിന് എതിരാണ് എന്ന് പറഞ്ഞു താൽകാലികമായും തുടർന്ന് രേഷ്മയുടെ അഭിപ്രായത്തിൽ സമ്പൂർണ്ണമായും രജിത് കുമാർ പുറത്താക്കുക ആയിരുന്നു.

ഇതോടുകൂടി രജിത് ആർമി കട്ട കലിപ്പിൽ നിൽക്കുമ്പോൾ ആണ് രജിത് കുമാർ ചെന്നൈ എയർപോർട്ടിൽ എത്തിയ വീഡിയോ വൈറൽ ആകുന്നത്. സ്വീകരിക്കാൻ എത്തിയ പവനോട് നീ പോയതോടെ ഞാൻ തളർന്നു പോയി എന്നായിരുന്നു രജിത് കുമാർ പറഞ്ഞത്.

About the author

Anu Mario