Celebrity Special

ഒരേ ചിത്രത്തിൽ അഭിനയിച്ചിട്ടും മോഹൻലാലിനൊപ്പമുള്ള ആ മോഹം നടന്നില്ല; രവി വള്ളത്തോൾ എന്നും പറയുന്ന തീരാനഷ്ടം..!!

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരമായിരുന്നു രവി വള്ളത്തോൾ. സിനിമ – സീരിയൽ രംഗത്തിൽ ശ്രദ്ധേയമായ സ്വഭാവ നടൻ ആയി തിളങ്ങിയ രവി വള്ളത്തോൾ വിട വാങ്ങി. എന്നാൽ അദ്ദേഹം ഒട്ടേറെ സൂപ്പർതാരങ്ങൾക്ക് ഒപ്പം മികച്ച വേഷങ്ങൾ ചെയ്തിട്ടും ഉണ്ട്.

കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടിക്ക് ഒപ്പവും സാഗരം സാക്ഷിയും ഗോഡ് ഫാദറും എല്ലാം രവി വള്ളത്തോളിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങൾ ആയിരുന്നു. ഏറെ നാളുകൾ ആയി അസുഖബാധിതനായിരുന്നു രവി വള്ളത്തോൾ. ഒട്ടേറെതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചു എങ്കിൽ കൂടിയും മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിയാത്തത് തീരാ നഷ്ടമായി രവി വള്ളത്തോൾ പലപ്പോഴും പറയുമായിരുന്നു.

രവി വള്ളത്തോൾ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ…

എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. മോഹൻലാലിനൊപ്പം എനിക്ക് ഇതുവരെ അഭിനയിക്കാൻ കഴിഞ്ഞട്ടില്ല. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷെ നേർക്കുനേർ അഭിനയിക്കാൻ കഴിഞ്ഞട്ടില്ല. വിഷ്ണു ലോകത്തിൽ ഒക്കെ ഉണ്ടെങ്കിൽ കൂടിയും അത് വേറെ കഥാപാത്രം ആയിരുന്നു. എപ്പോൾ ചോദിക്കുമ്പോഴും ലാൽ പറയും. ചേട്ടാ… എനിക്ക് നല്ല ഓർമയുണ്ട് രവി വള്ളത്തോൾ പറയുന്നു.

എന്നാൽ ഇരുപത്തിയഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുള്ള രവി വള്ളത്തോൾ എഴുതി കഥയിൽ നായകൻ ആയതും മോഹൻലാൽ ആയിരുന്നു. രേവതിക്ക് ഒരു പാവക്കുട്ടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാൽ കലാപാനിയിൽ തനിക്ക് ഒരു വേഷം ലഭിച്ചു എങ്കിൽ കൂടിയും അപ്പോൾ‌ സീരിയൽ തിരക്കുകൾ മൂലം ആ വേഷം ചെയ്യാൻ കഴിഞ്ഞില്ല എന്നും വേദനയോടെ രവി വള്ളത്തോൾ ആ‌ അഭിമുഖത്തിൽ വെളിപ്പെടുത്തി.

About the author

Anu Mario