Gallery

ആരാധകരെ ഞെട്ടിച്ചു സ്റ്റൈലിഷ് ഫോട്ടോഷോട്ടുമായി ഗായിക രഞ്ജിനി ജോസ്; ഫോട്ടോസ് വൈറൽ ആകുന്നു..!!

മലയാളത്തിൽ മികച്ച ഗായികയും അതോടൊപ്പം നല്ലൊരു അഭിനയത്രിയും കൂടി ആണ് രഞ്ജിനി ജോസ്. മേലെവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിലൂടെ ആണ് രഞ്ജിനി ഒരു ഗായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000 ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഇരുപതു വര്ഷം ആയി സിനിമ മേഖലയിൽ ഉള്ള രഞ്ജിനി 200 അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

മോഹൻലാൽ നായകനായ റെഡ് ചിലീസ് ദ്രോണ ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്ജിനി അഭിനയിച്ചത്. 2017 ഏക എന്ന പേരിൽ ഒരു ബാൻഡ് തുടങ്ങിയ രഞ്ജിനി 5 വ്യത്യസ്തമായ സംഗീത തരങ്ങളാണ് അവതരിപ്പിക്കുന്നത്. തന്റെ കുട്ടികാലം മുതൽക്കുള്ള ആഗ്രഹമായിരുന്നു ഒരു ബാൻഡ് തുടങ്ങുന്നതെന്ന് രഞ്ജിനി പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ രഞ്ജിനി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്.

അടുത്തിടെ തന്റെ അടുത്ത സുഹൃത്തായ മറ്റൊരു രഞ്ജിനി കൂടിയായ രഞ്ജിനി ഹരിദാസിനൊപ്പം ഇരിക്കുന്ന ഫോട്ടോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് രഞ്ജിനി ജോസ്. ആരാധകരെയും മറ്റു ഫോളോവേഴ്‌സിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു മേക്കോവർ ഫോട്ടോഷൂട്ടാണ് രഞ്ജിനി ചെയ്തിരിക്കുന്നത്.

അല്പം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. താരങ്ങളുടെ ഭാഗത്ത് നിന്നും മികച്ച കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

About the author

Anu Mario