Gossips

റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചും ഇപ്പോഴത്തെ ഹോട്ട് ലുക്കിനെ കുറിച്ചും പ്രിയ പി വാര്യർ പറയുന്നു..!!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിൽ കൂടി ആരാധകർ പ്രിയ പി വാര്യർക്ക് പിന്നാലെ ഓട്ടം ആയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ ലൈക്കുകൾ കൊണ്ട് നിറഞ്ഞു എന്നാൽ ആദ്യം കിട്ടിയ ആ ആരവം പിന്നീട് ഉണ്ടായില്ല എന്നുള്ളതാണ് മറ്റൊരു രസകരമായ സംഭവം.

ചിത്രം ബോക്സ് ഓഫീസിൽ തകർച്ച കൂടി ആയപ്പോൾ പ്രിയ എന്ന പേര് പിന്നീട് മലയാളികൾ മറന്നു എന്ന് വേണം പറയാൻ. എന്നാൽ ഇപ്പോൾ പ്രിയ തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

മലയാളികൾ തന്നെ ആദ്യം പ്രിയയെ പുകഴ്ത്തി തുടർന്ന് ട്രോൾ ചെയ്തു എന്നു തോന്നിയിട്ടുണ്ടോ..??

പ്രിയ ഇതിന് നൽകിയ മറുപടി, തുടക്കത്തിൽ തനിക്ക് ലഭിച്ച ഹൈപ്പ് എന്തിനായിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നാണ് പ്രിയ പറഞ്ഞത്. എല്ലാ കാര്യങ്ങൾക്കും അതിന്റേത് ആയ നെഗറ്റിവും പോസിറ്റീവും ഉണ്ട്. ഞാൻ അതിന്റെ പോസിറ്റീവ് മാത്രം ഉൾക്കൊള്ളുന്ന ആൾ ആണ്. ആദ്യം ഒക്കെ നെഗറ്റീവ് കേൾക്കുമ്പോൾ വിഷമം തോന്നി. പിന്നീട് അതിന്റെ ഭാഗം ആണെന്ന് മനസിലായി.

പ്രിയ ആൻഡ് റോഷൻ ഡേറ്റിങ്ങിൽ ആണോ..?

ഞാൻ വിചാരിച്ചിരിക്കുക ആയിരുന്നു ഇത്തരത്തിൽ ഉള്ള ചോദ്യം. നാഷണൽ മീഡിയകൾക്ക് മുന്നിൽ വെളിപ്പെടുത്താത്ത സംഭവം ഇവിടെയും പറയില്ല എന്നായിരുന്നു പ്രിയ നൽകിയ മറുപടി.

പ്രിയ ഇപ്പോൾ കുറച്ചു ഹോട്ടായോ..??

അതിനെ കുറിച്ച് എനിക്ക് അറിയില്ല എന്നും അതൊക്കെ നിങ്ങൾ അല്ലെ പറയേണ്ടത് എന്നും പ്രിയ പറയുന്നു. എന്നാൽ ട്രെന്റ് കീപ്പ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്.

About the author

Anu Mario