Celebrity Special

പ്രസവശേഷം തടികൂടിയപ്പോൾ ഡിപ്രെഷൻ; യോഗയിൽ കൂടി മറികടന്ന സംയുക്തയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!!

ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സംയുക്ത വർമ്മ എന്ന താരം അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് വെറും മൂന്നു വർഷങ്ങൾ മാത്രം ആയിരുന്നു താരം അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത്.

2002 ൽ ഇറങ്ങിയ തെങ്കാശിപ്പട്ടണം ആയിരുന്നു അവസാന ചിത്രം. ആകെ അഭിനയിച്ചത് വെറും ഇരുപതിൽ താഴെ ചിത്രങ്ങൾ മാത്രം. 2002 ൽ തന്നെ ആയിരുന്നു നടൻ ബിജു മേനോനെ പ്രണയിച്ചു വിവാഹം കഴിക്കുന്നതും. ഒരു അഭിമുഖത്തിൽ ബിജു മേനോൻ സംയുക്തയെ കുറിച്ച് മനസ്സ് തുറന്നത്.

മകൻ പിറന്നതിനു ശേഷം വളരെയധികം തടി മറ്റെല്ലാ സ്ത്രീകളെ പോലെ സംയുക്തക്കും കൂടിയിരുന്നു. ഇതുമൂലം സംയുക്തക്ക് ഡിപ്രെഷൻ ഉണ്ടായി എന്ന് പറയുന്ന ബിജു മേനോൻ. അതിൽ നിന്നും സംയുക്ത മറികടന്നത് യോഗയിൽ കൂടി ആയിരുന്നു എന്ന് പറയുന്നു.

ശാലീന സൗന്ദര്യം ഉള്ള ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത സംയുക്ത അന്നും ഇന്നും ഒരു ശാലീന സുന്ദരിയായി തുടരാൻ കാരണം ആയി നിൽക്കുന്നത് യോഗ അഭ്യാസം തന്നെയാണ്. അതിൽ കൂടി താരം അസാമാന്യ മെയ് വഴക്കം ആണ് ഉണ്ടാക്കിയത്. താരത്തിന്റെ ജീവിതം ഇങ്ങനെ.. അറിയാം വീഡിയോയിൽ കൂടി…

വിവാഹ ശേഷം സംയുക്ത അഭിനയ ലോകത്തു നിന്നും വിട വാങ്ങി എങ്കിൽ കൂടിയും ഇന്നും ബിജു മേനോൻ സംയുക്ത വർമ്മ താര ജോഡികൾക്ക് ആരാധകർ ഏറെയാണ്.

About the author

Anu Mario