Celebrity Special

അന്ന് മോഹൻലാൽ എസ്എഫ്ഐക്കാരൻ ആയിരുന്നു; അതുകൊണ്ട് അടുപ്പമുണ്ടാക്കാൻ കഴിഞ്ഞില്ല; പഠനകാലത്ത് ഒന്നിച്ചു പഠിച്ച നടൻ സന്തോഷിന്റെ വാക്കുകൾ..!!

എന്നും സോഷ്യൽ മീഡിയയിലും വാർത്ത കോളങ്ങളിലും ഇടം പിടിക്കുന്ന ഒന്നാണ് മോഹൻലാലിൻറെ രാഷ്ട്രീയം. കഴിഞ്ഞ എലെക്ഷനിൽ മോഹൻലാൽ ബിജെപിക്ക് വേണ്ടി മത്സരിക്കും എന്ന് വരെ വാർത്തകൾ എത്തിയിരുന്നു.

എന്നാൽ മോഹൻലാൽ അത് പൂർണ്ണമായും നിഷേധിക്കുക ആയിരുന്നു. തനിക്ക് കൈകാര്യം ചെയ്യാൻ അറിയാവുന്ന ജോലി മേഖല സിനിമ ആണ് എന്നായിരുന്നു മോഹൻലാൽ രാഷ്ട്രീയ ചർച്ചകൾ ചൂട് പിടിച്ചപ്പോൾ വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ മനോഭാവത്തോടെ നിൽക്കുന്ന താരം ആണ് മോഹൻലാൽ.

ഇപ്പോഴിതാ പഠന കാലത്ത് മോഹൻലാൽ ഇടത് പക്ഷ അനുഭവമുള്ള ആൾ ആയിരുന്നു എന്നാണ് നടൻ സന്തോഷ് പറയുന്നത്. മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു എന്ന് സന്തോഷ് പറയുന്നു. പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു പഠിച്ചത്. അതേ ബാച്ചിലായിരുന്നു മോഹൻലാലും.

അന്ന് സൗഹൃദം പറഞ്ഞാൽ രണ്ട് പാർട്ടിയുടെ പ്രശ്നങ്ങൾ ഉണ്ട്… മോഹൻലാൽ SFI ഞാൻ *DSU ആയിരുന്നു ❤MG കോളേജിലെ മോഹൻലാൽ ?#Mohanlal | #Lalettan | College Life | Santhosh K Nair | Thiranottam

Posted by Mohanlal Video Club on Thursday, 20 February 2020

മോഹൻലാൽ കൊമേഴ്‌സും സന്തോഷ് മാത്തമാറ്റിക്‌സും ഡിപ്പാര്‍ട്ടുമെന്‍റുകളിലായിരുന്നുവെന്നും അദ്ദേഹം ചിരിയോടെ ഓര്‍ക്കുന്നു. മോഹൻലാൽ ആരാധകർ തന്നെയാണ് സന്തോഷ് ഇത് പറയുന്ന അഭിമുഖ വീഡിയോ ഷെയർ ചെയ്തത്.

About the author

Anu Mario