Gossips

എന്നോട് കാണിച്ചത് പോലെ ഒരു സൂപ്പർ സ്റ്റാറിനോട് കാണിക്കാൻ വെല്ലുവിളിച്ച് സന്തോഷ് പണ്ഡിറ്റ്; അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കും എന്നും തനിക്ക് അറിയാം..!!

കേരളം എന്റർടൈൻമെന്റ് ലോകത്തിൽ ഈ അടുത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വിവാദം ആയിരുന്നു നടനും നിർമാതാവും സംവിധായകനും ഒക്കെ ആയ സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക്ക് ഷോയിൽ വിളിച്ചുവരുത്തി അപമാനിച്ചത്. നടി നവ്യ നായർ നിത്യ ദാസ് അവതാരക ലക്ഷ്മി നക്ഷത്ര എന്നിവർ ചേർന്നായിരുന്നു താരത്തിനെ ട്രോൾ ചെയ്തത്.

സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രത്തിൽ താൻ സംഗീതം നൽകിയ പാട്ടുകൾ പാടുമ്പോൾ അതിനെ ഇമിറ്റേറ്റ് ചെയ്തത് തമിഴ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടുകയും സന്തോഷ് പണ്ഡിറ്റ് കോപ്പി അടിച്ചത് എന്ന് വാദിക്കുകയും ആണ് ചെയ്തത്. തുടർച്ചായി ഷോയിൽ സന്തോഷ് ഏത് പാട്ട് പാടിയാലും അത്തരത്തിൽ ആണ് അനുകരണം നടത്തിയത്.

തുടർന്ന് സന്തോഷ് തങ്ങളെ ആണ് അപമാനിച്ചത് എന്ന് കാണിച്ച് സ്റ്റാർ മാജിക് താരങ്ങൾ എത്തി. സ്ക്രിപ്റ്റഡ് ആയ ഷോ ആണ് സ്റ്റാർ മാജിക്ക് എന്നും തന്നെ വിളിച്ച് വരുത്തി അപമാമിക്കുക ആയിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പിന്നീട് പറഞ്ഞത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ എത്തി.

ഇപ്പോൾ താരം തന്റെ സിനിമകൾ ഒന്നും ചാനലുകൾ എടുക്കാത്തതിനെ കുറിച്ച് പറയുകയാണ്.

തന്റെ സിനിമയുടെ സാറ്റലൈറ്റ് ആരും തന്നെ എടുത്തിട്ടില്ലെന്നും അതിനാൽ താൻ തോറ്റ് പോയ ആൾ ഒന്നും അല്ല എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. എന്നാൽ തന്നോട് ചെയ്തത് പോലെ സിനിമയിലെ ഒരു സൂപ്പർ സ്റ്റാറിനോടാണ് ചാനലുകൾ ഇങ്ങനെ ചെയ്താൽ അവരൊക്കെ എന്നെ ഫീൽഡ് ഔട്ട് ആയെന്നെയെന്ന് താരം പറയുന്നു.

ഈ നിമിഷം വരെ ഒരു ചാനലിനും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി അത് തന്റെ പരാജയമായി കരുതരുത്. ഇതുകൊണ്ടൊന്നും സന്തോഷിനെ തോൽപ്പിക്കാൻ കഴിയില്ല. താൻ തോറ്റ് പോകും എന്ന് ആരും വിചാരിക്കുകയും വേണ്ട. ചിലപ്പോൾ നാളെ എന്നെ ഒരു ചാനലും വിളക്കില്ല എന്ന് കരുതി എനിക്കൊന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല.

ഞാൻ ഇവിടെ വരെ എത്തിയത് ആരുടെയും പിന്തുണ കൊണ്ട് അല്ല. ശക്തമായി തന്നെ ആരും പിന്തുണച്ചിട്ടും ഇല്ല. ഞാൻ ഉണ്ടാക്കുന്നതിൽ പകുതി പാവപ്പെട്ടവർക്ക് ആണ് നൽകുന്നത്. അത് ഞാൻ എന്റെ അച്ഛന് നൽകിയ വാക്കാണ്. അത് ഞാൻ എന്റെ ജീവൻ നൽകി ആയാലും പാലിക്കും. അതിന് വേണ്ടി വളരെ ശക്തമായ തന്നെ പ്രവർത്തിക്കുന്നതാണ്. 

പാവപ്പെട്ട ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവർക്ക് താല്പര്യമുള്ളതെല്ലാം ഞാൻ കൊടുക്കുന്നു. ആ കാര്യത്തിൽ അസൂയ കൂടുതൽ ഉള്ളവർ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടേയിരിക്കും. അതിൽ എനിക്ക് ഒരു വിഷമവുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

About the author

Anu Mario

Leave a Comment