Gossips

ഡേറ്റിങ് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് തൃഷ നൽകുന്ന നിർബന്ധന ഇതാണ്; വാക്കുകൾ ഇങ്ങനെ..!!

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള താരങ്ങളിൽ ഒരാൾ ആണ് തൃഷ. ഒരിടവേളക്ക് ശേഷം മലയാളത്തിൽ എത്തുന്ന തൃഷ. ലോക്ക് ഡൌൺ ആയത് മുതൽ സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യം ആണ്. ടിക് ടോക്കിൽ അടക്കം നിരവധി വീഡിയോകളുടെ ആണ് താരം എത്തുന്നത്.

മോഹൻലാൽ നായകനായി എത്തുന്ന റാം അതോടൊപ്പം തമിഴിൽ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവനിലും താരം പ്രധാന വേഷത്തിൽ എത്തുന്നത്. താരം ഡേറ്റിങ്ങിനെ കുറിച് പറഞ്ഞിരിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. ഡേറ്റിങ്ങും റിലേഷൻഷിപ്പും ചെയ്യുമ്പോൾ ഉള്ള താരത്തിന്റെ നിബന്ധനയാണ് താരം ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്.

എന്നോടൊപ്പം ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ എങ്ങനെയാണ് എന്റെ ആ സമയങ്ങൾ വേസ്റ്റായി പോയില്ല എന്ന് മനസിലാകുന്ന രീതിയിൽ 500 വാക്കുകൾ ഉള്ള ഒരു ഉപന്യാസം എഴുതണം എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ വർഷം രജനികാന്ത് നായകനായി എത്തിയ പെട്ട മാത്രം ആണ് തൃഷ നായികയായി എത്തിയ ചിത്രം. ഏറെകാലം വലിയ ആവേശം നൽകാൻ അഭിനയ ലോകത്തിൽ കഴിയാതെ വന്ന താരം വിജയ് സേതുപതി നായകനായി എത്തിയ 96 എന്ന ചിത്രത്തിൽ കൂടിയാണ് വീണ്ടും സജീവ സാന്നിധ്യം ആയത്.

About the author

Anu Mario