Trending News Video

ആക്രമിക്കപ്പെട്ട നടി ചങ്ക്, ആരും ലാലേട്ടന്റെ മെക്കിട്ട് കേറണ്ട; ബാബുരാജ് പത്രസമ്മേളനത്തിൽ

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണനയോ കുറ്റാരോപിതനായ നടന് വേണ്ടത്ര ശിക്ഷയോ നൽകാൻ താര സംഘടനായ അമ്മ ഇതുവരെയും തയ്യാറിയില്ല എന്ന പ്രതിക്ഷേധവുമായി ഇന്നലെ WCC അംഗങ്ങൾ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ പ്രമുഖരായ പല നടന്മാർക്ക് എതിരെയും ആരോപണം ഉന്നയിച്ചിരുന്നു.

അമ്മ പ്രസിഡന്റ്, കഴിഞ്ഞ 35 വർഷം സിനിമയിൽ ഉള്ള രേവതി എന്ന എന്നെയും 20ഓളം സിനിമകളിൽ അഭിനയിച്ച 13 വർഷം സിനിമയിൽ തുടരുന്ന പാർവ്വതിയെയും 45ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പത്മപ്രിയയെയും ‘നടിമാർ’ എന്നു വിളിച്ചു അധിക്ഷേപിച്ചു എന്നതാണ് ഒരു ആരോപണം.

ആക്രമിക്കപ്പെട്ട നടി, ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞു ബാബുരാജ് കളിയാക്കി എന്നുമാണ് മറ്റൊരു ആരോപണം.

അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനെ അങ്ങേര്, അയാൾ എന്നൊക്കെയാണ് പത്ര സമ്മേളനത്തിൽ രേവതി അഭിസംബോധന ചെയ്തത്. അതോടൊപ്പം പത്മപ്രിയ, മമ്മൂട്ടിയെ മമ്മൂക്ക എന്നും ദിലീപിനെ ദിലീപ് ഏട്ടൻ എന്നും വിളിച്ചപ്പോൾ മോഹൻലാലിനെ മോഹൻലാൽ എന്നും അങ്ങേര് എന്നും ആയാൾ എന്നുമൊക്കെയാണ് വിളിച്ചത്.

Wcc നടത്തിയ പരാതികൾക്ക് എതിരെ മറുപടിയുമായി ആണ് ബാബുരാജ് ഇന്ന് ഉച്ചക്ക് മാധ്യമ പ്രവർത്തകരെ കണ്ടത്.

ആക്രമിക്കപ്പെട്ട നടി തന്റെ ചങ്ക് ആണെന്നും ഇര എന്ന് വിളിക്കുന്നതിൽ തനിക്ക് തന്നെ നാണക്കേട് ഉണ്ടെന്നും ആണ് ബാബുരാജ് പറഞ്ഞത്, അതോടൊപ്പം ഇര തന്നെ കണ്ടപ്പോൾ എന്താണ് സത്യം ഏതാണ് കള്ളം എന്നും തനിക്ക് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നില്ല എന്നാണ് ബാബുരാജിനോട് പറഞ്ഞത് എന്നും, ഇരയുടെ ആ അവസ്ഥയെ ആണ് പഴംചൊല്ലിലൂടെ താൻ പറഞ്ഞത് എന്നും ആണ് ബാബുരാജ് പറഞ്ഞത്. അതോടൊപ്പം ആരും അമ്മയുടെ പ്രസിഡന്റ് എന്ന പദവി ഉള്ളത് കൊണ്ട് ലാലേട്ടന്റെ മെക്കിട്ട് കേറണ്ട എന്നും, അയാൾ അങ്ങേരു എന്നൊക്കെ ലാലേട്ടനെ വിളിച്ചത് ശെരിയാണോ എന്നും ചോദിച്ചു.

ഏറെ തിരക്കുള്ള നടൻ ആയിട്ട് കൂടി, ലാലേട്ടന്റെ ദുരിതാശ്വാസ നിധിയുടെ സമാഹാരണത്തിനായി ഒട്ടേറെ തവണ മീറ്റിങ് നടത്തി എന്നും പത്ത് കോടി രൂപ കൂടി ദുരിതാശ്വാസ നിധിയിലേക്ക് അമ്മ സംഘടന നൽകും എന്നും പറഞ്ഞു. അതോടൊപ്പം മൂന്ന് നടിമാർ അമ്മയുമായി ചർച്ച നടത്തിയപ്പോൾ ആദ്യ 40 മിനിട്ടോളം ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഒന്നും സംസാരിച്ചില്ല എന്നും അവർ തങ്ങളുടെ പ്രശ്നങ്ങൾ മാത്രം ആണ് സംസാരിച്ചത് എന്നും, ഇര നടിയുമായി നല്ല ബന്ധമുള്ള തന്നെ പോലും തെറ്റിദ്ധരിപ്പിച്ചു തങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന wcc അംഗങ്ങൾക്ക് ഗൂഢ അജണ്ട ഉണ്ടെന്നും ആണ് ബാബുരാജ് പറഞ്ഞത്

പത്ര സമ്മേളനത്തിന്റ പൂർണ്ണ രൂപം;

About the author

Anu Mario