Video

എല്ലാവർക്കും എന്നെ ആവശ്യമാണെങ്കിൽ മാത്രം അമ്മയുടെ പ്രസിഡന്റയി തുടരും; മോഹൻലാൽ

കഴിഞ്ഞ ദിവസം നടിമാരുടെ കൂട്ടായ്മയായ wcc നടത്തിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി മലയാളത്തിന്റെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കം എക്സിക്യൂട്ടീവ് അംഗങ്ങൾ പത്ര സമ്മേളനം നടത്തുകയും ദിലീപ് വിഷയത്തിൽ അടക്കം എല്ലാ വിഷയങ്ങളെ കുറിച്ചും വ്യക്തമായ മറുപടി നൽകുകയും ചെയ്തു.

ഡബ്ലുസിസിയുടെ പത്രസമ്മേളനത്തിനിടെ രേവതി തന്നെ വിമർശിച്ചതിൽ സങ്കടമില്ലെന്ന് മോഹൻലാൽ. ഇത് നടീനടന്മാരുടെ സംഘടനയാണെന്നും അതൊരു വലിയ കാര്യമായി തനിക്ക് തോന്നുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. ‘രേവതി ആദ്യമായി എന്റെ കൂടെ അഭിനയിക്കുന്നത് കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലാണ്. അതും രേവതിയുടെ പതിമൂന്നാമത്തെ വയസ്സിൽ. പാർവതി ആദ്യ സിനിമയായ ഫ്ലാഷിൽ എനിക്കൊപ്പം അഭിനയിച്ചു. പത്മപ്രിയ എത്രയോ സിനിമകളിൽ എന്റെ കൂടെ അഭിനയിച്ചു. അവരോടൊക്കെ എത്ര സൗഹൃദപരമായാണ് ഞങ്ങൾ പെരുമാറുന്നത് എന്നാണ് മോഹൻലാൽ പറഞ്ഞത്.

അതോടൊപ്പം ദിലീപിന് താൻ നേരിട്ട് വിളിച്ചെന്നും അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയും അദ്ദേഹം രാജി തനിക്ക് സമർപ്പിക്കുകയും ചെയ്തു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഈ രാജി ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയത് തുല്യം ആന്നെനും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ നിന്നും മാറി മോഹൻലാൽ എന്ന വ്യക്തിയിലേക്ക് ആരോപണങ്ങൾ ഗതി മാറുന്നതിൽ തനിക്ക് അസംതൃപ്തി ഉണ്ടെന്നും ദേശിയ മാധ്യമങ്ങൾ മോഹൻലാൽ തെറ്റ് ചെയ്തതായി തെറ്റിദ്ധരിക്കുന്നതായും കാണുന്നു എന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ സംഘടനയിൽ നിന്നും രാജി വെച്ചവരെ, അവർ വീണ്ടും അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്നും മോഹൻലാൽ പറഞ്ഞു.

വാർത്ത സമ്മേളനത്തിന്റെ പൂർണ്ണ രൂപം

About the author

Anu Mario